മുന്നേറ്റനിരയിൽ ഇടം പിടിക്കണം, ഫാറ്റിയും ഡെംബലെയും ട്രിൻകാവോയും പോരാട്ടത്തിൽ !

നിലവിൽ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ താരമാണ് യുവപ്രതിഭ അൻസു ഫാറ്റി. താരത്തെ കൂടാതെ ട്രിൻകാവോക്കും സീനിയർ ടീമിൽ ഇടം നൽകാൻ കൂമാൻ തീരുമാനിച്ചിട്ടുണ്ട്. ഇരുവരെയും കൂടാതെ ഉസ്മാൻ ഡെംബലെയും പരിക്ക് മാറി സജ്ജനായി ടീമിൽ എത്തിയിട്ടുണ്ട്. പക്ഷെ മൂവർക്കും കൂടി ഒരൊറ്റ സ്ഥാനം മാത്രമേ ബാഴ്‌സയിൽ ബാക്കിയൊള്ളൂ. അതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് മൂവരും. ഞായറാഴ്ച വിയ്യാറയലിനെതിരെ നടക്കുന്ന മത്സരത്തിൽ ആരെ ഇറക്കും എന്ന ആശയക്കുഴപ്പത്തിലാണ് പരിശീലകൻ റൊണാൾഡ് കൂമാൻ.

4-2-3-1 എന്ന ഫോർമേഷൻ ആണ് കൂമാൻ ഉപയോഗിക്കുക.അതായത് നാല് മുന്നേറ്റനിര താരങ്ങൾ ഉണ്ടാവുമെന്നർത്ഥം. ഇതിൽ ഏറ്റവും മുമ്പിലായി അന്റോയിൻ ഗ്രീസ്‌മാൻ അണിനിരക്കും. അദ്ദേഹത്തിനാണ് ഗോളടി ചുമതല. മധ്യത്തിൽ ലയണൽ മെസ്സിയും ഒരു വശത്ത് ഫിലിപ്പെ കൂട്ടീഞ്ഞോയും ഉണ്ടാവും. മറുവശത്തുള്ള സ്ഥാനത്തിന് വേണ്ടിയാണ് ഈ മൂവരും പോരടിക്കുക. ഫാറ്റിയാണ് അല്പം മുമ്പിൽ എങ്കിലും ഡെംബലെയും മോശക്കാരനല്ല. എന്നാൽ ട്രിൻകാവോയാവട്ടെ കൂമാനെ തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ ആര് മികച്ച പ്രകടനം നടത്തുന്നുവോ അവർക്ക് സ്ഥാനം ലഭിക്കുമെന്നർത്ഥം. കൂടാതെ മാർട്ടിൻ ബ്രൈത്വെയിറ്റ് കൂടെ ബാഴ്‌സയിൽ ഉണ്ട്. എന്നാൽ ഇദ്ദേഹത്തിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്. അതേ സമയം മധ്യനിരയിൽ രണ്ട് താരങ്ങളെ മാത്രമേ കൂമാൻ ഉപയോഗിക്കുകയൊള്ളൂ. എന്നാൽ ഡിജോങ്, ബുസ്ക്കെറ്റ്സ്, പ്യാനിക്ക്, അലേന എന്നിവർ ഈ സ്ഥാനത്തിനായി പോരാട്ടത്തിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *