മാർക്കയുടെ ബാഴ്സ പ്ലയെർ റാങ്കിങ്, മെസ്സിയെ മറികടന്ന് ടെർസ്റ്റീഗൻ ഒന്നാമത് !

ഈ സീസണിലെ എഫ്സി ബാഴ്സലോണ താരങ്ങളുടെ പ്ലയെർ റാങ്കിങ് സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിട്ടു. ഈ സീസണിലെ ഓരോ താരങ്ങളുടെയും പ്രകടനത്തിന് ലഭിക്കുന്ന വോട്ട് അനുസരിച്ചാണ് ആദ്യസ്ഥാനക്കാരെ തിരഞ്ഞെടുക്കുക. ബാഴ്സയുടെ ആകെയുള്ള ഇരുപത്തിരണ്ട് താരങ്ളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണ മെസ്സിയെ മറികടന്ന് കൊണ്ടു ടെർ സ്റ്റീഗൻ ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.ഈ സീസണിൽ ആകെ കളിച്ച നാല്പത്തിയൊന്ന് മത്സരങ്ങളിൽ നിന്നായി ഇരുപത്തിയെട്ട് ഗോളുകളും ഇരുപതിൽപരം അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു. എന്നാൽ താരത്തെക്കാൾ ടീമിന് നിർണായകമായ പ്രകടനം ഗോൾകീപ്പർ ടെർ സ്റ്റീഗന്റേത് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്‌മാൻ ലിസ്റ്റിൽ ഏറെ പിന്നിലായി പോയി.

ഇരുപത്തിരണ്ട് താരങ്ങളുടെ ലിസ്റ്റിൽ പതിനെട്ടാം സ്ഥാനം മാത്രമാണ് ഗ്രീസ്‌മാന് നേടാനായത്. ഈ സീസണിൽ പതിനഞ്ച് ഗോളുകൾ താരം നേടിയിരുന്നുവെങ്കിലും താരത്തെ സംബന്ധിച്ചെടുത്തോളം മോശം പ്രകടനമായിരുന്നു. ഇതാണ് പതിനെട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം. അതേസമയം യുവതാരങ്ങളായ റിക്കി പ്യുഗും അൻസു ഫാറ്റിയും ആദ്യഅഞ്ചിൽ ഇടം പിടിച്ചു. ഫാറ്റി മൂന്നാം സ്ഥാനത്തും പ്യുഗ് നാലാം സ്ഥാനത്തുമാണ് എത്തിയത്. ബാഴ്‌സയുടെ ഭാവി വാഗ്ദാനങ്ങൾ എന്ന് തെളിയിക്കുന്നതായിരുന്നു ഈ സീസണിലെ ഇവരുടെ പ്രകടനം.ലിസ്റ്റിൽ ലൂയിസ് സുവാരസ് പതിനാലാം സ്ഥാനത്തും പിക്വെ പതിനൊന്നാം സ്ഥാനത്തുമാണ്. ബാഴ്സയെ സംബന്ധിച്ചെടുത്തോളം ഈ അടുത്ത കാലത്തെ ഏറ്റവും മോശം സീസണുകളിലൊന്നാണ് ഇത്തവണ കടന്നു പോയത്.

Leave a Reply

Your email address will not be published. Required fields are marked *