മാഴ്‌സെലോയെ പറഞ്ഞുവിടാൻ റയൽ ശ്രമിച്ചു, തടഞ്ഞത് താനെന്ന് കാർലോസ്
മാഴ്‌സെലോ റയലിലെത്തിയ ഉടനെ താരത്തെ ലോണിൽ വിടാൻ ക്ലബ് ശ്രമിച്ചിരുന്നതായി റോബർട്ടോ കാർലോസ്. എന്നാൽ ക്ലബ്ബിനെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്നും കാർലോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഈയൊരു അനുഭവം പങ്കുവെച്ചത്. മാഴ്‌സെലോ റയലിലെത്തിയ സമയത്ത് റോബർട്ടോ കാർലോസ് ടീമിലുണ്ടായിരുന്നു.
The veteran full back served as a guardian figure to his young compatriot during Marcelo’s first season at the club…https://t.co/gxrsgVdbSQ
— AS English @ 🏡 (@English_AS) April 11, 2020
2006-ൽ ഫ്ലൂമിനെൻസിൽ നിന്നാണ് റയൽ മാഴ്‌സെലോ സൈൻ ചെയ്തത്. ആറ് മില്യൺ യുറോക്ക് താരത്തെ ടീമിൽ എത്തിക്കുമ്പോൾ മാഴ്‌സെലോക്ക് വയസ്സ് പതിനെട്ടായിരുന്നു. ഫാബിയോ കാപ്പെല്ലോ ആയിരുന്നു അന്ന് റയലിന്റെ പരിശീലകൻ. അന്ന് മാഴ്‌സെലോയെ ലോണിൽ വിടാൻ റയൽ തീരുമാനിച്ചിരുന്നു. എന്നാൽ കാർലോസ് ആണ് റയലിനെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
Roberto Carlos: “I met Marcelo here when he was 18 years old. Real Madrid wanted to loan him to some clubs here in Spain and I was the first to say no, absolutely not!" pic.twitter.com/fUlIXTXQCw
— Real Madrid News (@onlyrmcfnews) April 11, 2020
” ഞാൻ മാഴ്‌സെലോ റയലിൽ നിന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് പതിനെട്ട് വയസ്സായിരുന്നു. സ്പെയിനിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് താരത്തെ ലോണിൽ പറഞ്ഞു വിടാനായിരുന്നു റയൽ ആലോചിച്ചിരുന്നത്. എന്നാൽ അവരോട് അത് വേണ്ട എന്ന് ഞാൻ നിർദേശിച്ചു. അങ്ങനെ അതിന് തടയിടാൻ എനിക്കായി ” കാർലോസ് ഇഎസ്പിഎന്നിനോട് പറഞ്ഞു.