മറ്റുള്ളവരിൽ നിന്നും റയലിനെ വ്യത്യസ്തരാക്കുന്നത് എന്ത്? ബാപ്റ്റിസ്റ്റ പറയുന്നു!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ വിജയിച്ചതോടെ ലാലിഗ കിരീടം അവർ ഉറപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെയാണ് അവർ നേരിടുക.മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ സെമിയിൽ പ്രവേശിച്ചത്. നേരത്തെ ബാഴ്സലോണയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.

സീസണിൽ പരിക്കിന്റെ പ്രശ്നങ്ങൾ ഏറെ അലട്ടിയിട്ടുള്ള ക്ലബ് ആണ് റയൽ മാഡ്രിഡ്. മാത്രമല്ല ബെൻസിമക്ക് പകരം മികച്ച ഒരു സ്ട്രൈക്കറെ സ്വന്തമാക്കാനും അവർക്ക് സാധിച്ചിരുന്നില്ല. എന്നിട്ടും റയൽ മാഡ്രിഡ് തകർപ്പൻ പ്രകടനം നടത്തുന്നുണ്ട്. അതിന്റെ കാരണം മെന്റാലിറ്റിയാണെന്ന് പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ ജൂലിയോ ബാപ്റ്റിസ്റ്റ. ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിന്റെ മെന്റാലിറ്റി തന്നെയാണ് വിത്യാസം.അതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ഈ സീസണിലും അവർ മികച്ച രൂപത്തിൽ മുന്നോട്ടുപോകുന്നു.എൽ ക്ലാസ്സിക്കോ, ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ മത്സരങ്ങളിൽ മെന്റാലിറ്റിക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള ടീമുകൾ എത്തിയാൽ കിട്ടാത്ത ഒരു ഇമ്പാക്ട് താരങ്ങൾക്ക് റയൽ മാഡ്രിഡിൽ എത്തിയാൽ ലഭിക്കുന്നുണ്ട് ” ഇതാണ് ജൂലിയോ ബാപ്റ്റിസ്റ്റ പറഞ്ഞിട്ടുള്ളത്.

ലാലിഗ കിരീടം റയൽ മാഡ്രിഡ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേണിനെ കീഴടക്കുക എന്നത് എളുപ്പമുള്ള കാര്യമാവില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബയേൺ ഇപ്പോൾ വരുന്നത്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *