ബെയ്ൽ റയൽ വിടില്ലെന്ന് ഏജന്റ്, എന്ത് ചെയ്യണമെന്നറിയാതെ റയൽ മാഡ്രിഡ്‌ !

ഈ സീസണിൽ റയൽ മാഡ്രിഡിനും പരിശീലകനും ഏറെ തലവേദന സൃഷ്ടിച്ച താരങ്ങളിലൊരാളാണ് ഗാരെത് ബെയ്ൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ ആത്മാർത്ഥയില്ലായ്മ വളരെ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ബെയ്‌ലിനെ പറ്റിയുള്ള നിരന്തരമായ ചോദ്യങ്ങൾ പരിശീലകൻ സിദാനും അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെയും ജെയിംസ് റോഡ്രിഗസിനെയും വിൽക്കാൻ സിദാൻ ക്ലബിനോട് ആവിശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ താൻ പോവാൻ ഉദ്ദേശിക്കുന്നില്ല എന്ന നിലപാടാണ് ബെയ്‌ലിനുള്ളത് എന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. താരത്തിന്റെ ഏജന്റ് ആയ ജോനാഥാൻ ബാർനെട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരം റയലിൽ സന്തോഷവാനാണെന്നും ക്ലബിൽ തന്നെ തുടരുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന.

മിക്ക മത്സരങ്ങളിലും സൈഡ് ബെഞ്ചിൽ ഇരിക്കുന്ന താരം എങ്ങനെയാണ് സന്തോഷവാൻ എന്നാണ് ആരാധകരുടെ സംശയം. ഇനിയും രണ്ട് വർഷം കൂടി താരത്തിന് കരാർ അവസാനിക്കുന്നുണ്ട്. ഈ സീസണിൽ ആകെ ഇരുപത് മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടൊള്ളൂ. റയലിന് വേണ്ടി ആകെ 201 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ താരം നേടിയിട്ടുണ്ട്. ” ഗാരെത് ബെയ്ൽ നല്ല രീതിയിൽ തന്നെയാണ്. അദ്ദേഹത്തിന് ഇനിയും രണ്ട് വർഷം കരാർ ബാക്കിയുണ്ട്. അദ്ദേഹം മാഡ്രിഡിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു. അതിനാൽ ടീമിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ടീമിൽ ഉള്ള എല്ലാവരെയും പോലെ അദ്ദേഹവും സംതൃപ്തൻ ആണ്. തീർച്ചയായും അദ്ദേഹത്തിൽ താല്പര്യമുള്ള ടീമുകൾ ഉണ്ട്. പക്ഷെ അവർക്കൊന്നും അദ്ദേഹത്തിന്റെ ചിലവ് വഹിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ബെയ്ൽ സിദാന്റെ തൃപ്തി നേടാൻ ആണ് ശ്രമിക്കുന്നത്. എല്ലാവരെ പോലെ നല്ല രീതിയിൽ പരിശീലനവും ചെയ്യുന്നുണ്ട് ” ഏജന്റ് ബിബിസി സ്പോർട്ടിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *