ബാഴ്‌സയെ പൂട്ടിക്കെട്ടിയത് റാമോസ്, എൽ ക്ലാസിക്കോയിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോൽവി പിണഞ്ഞിരുന്ന റയൽ മാഡ്രിഡിനെ കൈപ്പിടിച്ചുയർത്താൻ ഒടുക്കം സെർജിയോ റാമോസ് തന്നെ അവതരിക്കേണ്ടി വന്നു. എൽ ക്ലാസിക്കോയിൽ ബാഴ്സയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച റാമോസ് തന്നെയായിരുന്നു റയൽ മാഡ്രിഡിനെ മുന്നിൽ നിന്ന് നയിച്ചത്. മാത്രമല്ല നിർണായകമായ പെനാൽറ്റി ഗോളും റാമോസ് നേടുകയു ചെയ്തു. അവസാനനിമിഷത്തിൽ മെസ്സിയുടെ മുന്നേറ്റത്തെ ഇല്ലാതാക്കിയ റാമോസിന്റെ ഇടപെടലൊന്നും ഒരു ആരാധകനും മറക്കുകയില്ല. മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ്‌ ബാഴ്സയെ തകർത്തു വിട്ടത്. വാൽവെർദെ, റാമോസ്, മോഡ്രിച് എന്നിവർ റയലിന്റെ വല കുലുക്കിയപ്പോൾ ഫാറ്റിയാണ് ബാഴ്‌സയുടെ ഗോൾ നേടിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം റാമോസ് തന്നെയാണ്. 8.4 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. എൽ ക്ലാസിക്കോയിലെ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ മാഡ്രിഡ്‌ : 7.14
വിനീഷ്യസ് : 6.5
ബെൻസിമ : 7.2
അസെൻസിയോ : 6.8
വാൽവെർദെ : 7.5
കാസമിറോ : 6.6
ക്രൂസ് : 8.0
മെന്റി : 7.0
റാമോസ് : 8.4
വരാനെ : 7.3
നാച്ചോ : 6.7
കോർട്ടുവ : 6.7
വാസ്‌ക്കസ് : 7.3-സബ്
മോഡ്രിച് : 7.3-സബ്
റോഡ്രിഗോ : 6.8

എഫ്സി ബാഴ്സലോണ : 6.40
മെസ്സി : 6.6
ഫാറ്റി : 7.6
കൂട്ടീഞ്ഞോ : 6.9
ഡിജോങ് : 6.7
ബുസ്ക്കെറ്റ്സ് : 6.4
പെഡ്രി : 6.1
ആൽബ : 6.6
ലെങ്ലെറ്റ്‌ : 5.7
പിക്വേ : 6.5
ഡെസ്റ്റ് : 6.7
നെറ്റോ : 6.7
ട്രിൻക്കാവോ : 5.9-സബ്
ഡെംബലെ : 5.7-സബ്
ഗ്രീസ്മാൻ : 5.9-സബ്
ബ്രൈത്വെയിറ്റ് : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *