ബാഴ്സയുടെ പിന്തുണ കോവിഡിനെതിരെ പോരാടാൻ ശക്തി പകർന്നുവെന്ന് മുൻ താരം

ലോകം മുഴുവനും കോവിഡിന്റെ പിടിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഫുട്ബോൾ ലോകത്തിന് ആശ്വാസകരമായ വാർത്തയായിരുന്നു മുൻ ബാഴ്സ താരവും തുർക്കി ഇതിഹാസവുമായ റുസ്‌തുവിന്റെ തിരിച്ചുവരവ്. താരത്തിന് സ്ഥിരീകരിച്ചതിന് ശേഷം താരം ഗുരുതരാവസ്ഥയിലൂടെ കടന്നുപോയിരുന്നുവെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവരികയായിരുന്നു. കോവിഡിനെതിരെ പോരാടാൻ ബാഴ്സയുടെ പിന്തുണ ഏറെ സഹായിച്ചെന്നും അവരെനിക്ക് ജീവൻ തിരിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞു.

” ഞാൻ രോഗിയായ ശേഷം എനിക്ക് വലിയ തോതിലാണ് ബാഴ്സലോണയിൽ നിന്നും പിന്തുണ ലഭിച്ചത്. ക്ലബിന്റെ പ്രസിഡന്റ്‌ അടക്കമുള്ളവർ എനിക്ക് നല്ലത് നേർന്നിരുന്നു. എനിക്ക് വേണ്ടി ബാഴ്സ ചെയ്തതൊന്നും ഞാൻ മറക്കില്ല. ഒരു സമയത്ത് കൊറോണ മൂലം ഞാൻ മരണത്തിന്റെ വക്കിലായിരുന്നു. ബാഴ്സയുടെ പിന്തുണയാണ് എനിക്ക് ജീവൻ തിരിച്ചുനൽകിയത്. ഞാനെപ്പോഴും ബാഴ്സയോടൊപ്പമാണ്. ക്ലബ്‌ പ്രസിഡന്റ് ബർത്യേമുവിന് ഞാൻ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു ” എസ്സിന് നൽകിയ അഭിമുഖത്തിൽ റുസ്‌തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *