ക്ലബുകളുടെ എണ്ണം വർധിക്കുന്നു, ചിരവൈരികളായ അത്ലറ്റികോ മാഡ്രിഡിനും സുവാരസിനെ വേണം.

ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളോട് ഒപ്പം തന്നെ ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വാർത്തകളും ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്നുണ്ട്. താരത്തെ കൂമാൻ ഒഴിവാക്കാൻ തീരുമാനിച്ചത് നിരവധി ക്ലബുകളാണ് ഇതുവരെ താരത്തിന് വേണ്ടി രംഗത്ത് വന്നത്. അയാക്സ്, ഇന്റർമിയാമി, പിഎസ്ജി, യുവന്റസ് എന്നിവരായിരുന്നു ഇതിൽ പ്രമുഖർ. ഇപ്പോഴിതാ എഫ്സി ബാഴ്സലോണയുടെ ചിരവൈരികളായ അത്ലറ്റികോ മാഡ്രിഡിനും ഈ സൂപ്പർ സ്‌ട്രൈക്കറെ വേണം. സൺ ഉൾപ്പെടുന്ന മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഡിയഗോ കോസ്റ്റയുടെ പകരക്കാരൻ എന്ന രൂപത്തിലാണ് അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ സിമിയോണി സുവാരസിനെ നോട്ടമിട്ടിരിക്കുന്നത്. പ്രമുഖജേണലിസ്റ്റ് ടാൻക്രെഡി പാൽമീരിയാണ് ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത്. കോസ്റ്റയെക്കാൾ മികച്ച രീതിയിൽ കളിക്കുന്ന സുവാരസിന് മുമ്പ് ഡേവിഡ് വിയ്യ ചെയ്ത പോലെ തങ്ങളെ സഹായിക്കാൻ കഴിയുമെന്നാണ് സിമിയോണി വിശ്വസിക്കുന്നത്.

മുപ്പത്തിയൊന്ന് വയസ്സുകാരനായ കോസ്റ്റ ലാലിഗയിലേക്ക് മടങ്ങി എത്തിയ ശേഷം ഫോം കണ്ടെത്തിയിട്ടില്ല. 74 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. താരം ഹോസെ മൊറീഞ്ഞോയുടെ ടോട്ടൻഹാമിലേക്ക് ചേക്കേറും എന്ന വാർത്തകൾ ഉണ്ട്. എന്നാൽ മുപ്പത്തിമൂന്നുകാരനായ സുവാരസ് ഈ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. 21 ഗോളുകൾ താരം നേടിയിട്ടുണ്ട്. എന്നിരുന്നാലും തന്റെ ടീമിൽ ഇടമില്ലെന്ന് സുവാരസിനോട് കൂമാൻ നേരിട്ട് അറിയിക്കുകയായിരുന്നു. ഏതായാലും അത്ലറ്റിക്കോയും ശ്രമങ്ങൾ നടത്തി തുടങ്ങിയേക്കും. കഴിഞ്ഞ ദിവസമാണ് ഹിഗ്വയ്‌നെ വെച്ച് സ്വാപ് ഡീൽ ചെയ്യാൻ യുവന്റസ് ശ്രമിച്ചത്. എന്നാൽ ബാഴ്സ ഇത് നിരസിക്കുകയായിരുന്നു. അതേസമയം കവാനിയെയും അത്ലറ്റികോ മാഡ്രിഡ്‌ ലക്ഷ്യം വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *