ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബാഴ്സ, തലവേദനയായി പ്രമുഖതാരങ്ങളുടെ പരിക്കുകൾ

ലാലിഗയിൽ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ സെവിയ്യയോട് സമനില വഴങ്ങിയതോടെ ബാഴ്സ നഷ്ടപ്പെടുത്തിയത് നിർണായകമായ രണ്ട് പോയിന്റുകളായിരുന്നു.തുടർന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ ജയം നേടിയതോടു കൂടി ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടമായി. ഇനി ബാഴ്സയുടെ മുൻപിലുള്ള ലക്ഷ്യം എന്തെന്നാൽ അടുത്ത മത്സരം വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ്. നാളെ രാത്രി ഇന്ത്യൻ സമയം ഒന്നേ മുപ്പതിനാണ് ബാഴ്സയുടെ മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടം അരങ്ങേറുക. ലീഗിലെ ഒൻപതാം സ്ഥാനക്കാരായ അത്ലറ്റികോ ബിൽബാവോയാണ് ബാഴ്സയുടെ എതിരാളികൾ. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിലാണ് മത്സരം നടക്കുന്നത് എന്നുള്ളത് ബാഴ്സക്ക് ആശ്വാസം നൽകുന്ന ഘടകമാണെങ്കിലും പ്രമുഖ താരങ്ങളുടെ പരിക്കാണ് ക്ലബിനും പരിശീലകൻ സെറ്റിയനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ബാഴ്‌സയെ ഏറ്റവും കൂടുതൽ അലട്ടുന്നത് സൂപ്പർ താരങ്ങളായ ഡിജോർജിന്റെയും സെർജി റോബർട്ടോയുടെയും പരിക്കുകളാണ്. ഗുരുതരമായ പരിക്കുകൾ ഒന്നും തന്നെ അല്ലെങ്കിലും ഇരുവരെയും അഭാവം ബാഴ്സയിൽ നന്നായി അറിയുന്നുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. സെവിയ്യക്കെതിരായ മത്സരത്തിൽ ഇരുവർക്കും സ്ഥാനം ലഭിച്ചിരുന്നില്ല. ഡിജോങിന് താരത്തിന്റെ വലത് കാൽവണ്ണയിലാണ് പരിക്ക്. താരത്തിന്റെ പരിക്ക് ബാഴ്സ സ്ഥിരീകരിച്ചുന്നുവെങ്കിലും എത്രത്തോളം ഗുരുതരമാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭയപ്പെടാനില്ലാത്ത പരിക്കാണെന്നും താരം അടുത്ത മത്സരത്തിൽ ഇറങ്ങുമെന്നുമൊക്കെ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും ബാഴ്‌സയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല.എന്നാൽ താരത്തിന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വരെ നഷ്ടമാവുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സെർജി റോബർട്ടോയുടെ പരിക്ക് വാരിയെല്ലിനാണ് നിസാരമായ പരിക്ക് എന്നാണ് അറിയാൻ കഴിയുന്നത്. അത്ലറ്റികോ ബിൽബാവോക്കെതിരെ ഇറങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മറ്റൊരു താരം ഉസ്മാൻ ഡെംബലെയാണ്. ഹാംസ്ട്രിംഗ് ഇഞ്ചുറിയേറ്റ താരം എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നുള്ളത് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *