എന്ത്കൊണ്ട് നെയ്മർക്ക് ബാലൺ ഡിയോർ ലഭിക്കുന്നില്ല? വ്യക്തമാക്കി കക്ക!
ഒരുകാലത്ത് ഭാവിയിലെ ബാലൺ ഡിയോർ ജേതാവായി പ്രവചിക്കപ്പെട്ട താരമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ.2015-ൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിറകിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ നെയ്മർക്ക് സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം.പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ ശേഷം നെയ്മർക്ക് ബാലൺ ഡിയോർ ലിസ്റ്റുകളിൽ ചലനമുണ്ടക്കാൻ സാധിച്ചിട്ടില്ല. ഇതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ബ്രസീലിയൻ സൂപ്പർ താരവും ബാലൺ ഡിയോർ ജേതാവുമായ കക്ക.
ബാലൺ ഡിയോർ ഒറ്റക്ക് നേടാനാവില്ലെന്നും, ടീം കൂട്ടായ പരിശ്രമത്തിലൂടെ കിരീടങ്ങളും നേട്ടങ്ങളും കൈവരിച്ചാൽ മാത്രമേ നായകനായി നിൽക്കുന്ന നെയ്മർക്ക് ബാലൺ ഡിയോർ നേടാനാവുകയൊള്ളൂ എന്നുമാണ് കക്ക ചൂണ്ടികാണിച്ചത്. നെയ്മർ നായകനായി കൊണ്ട് പിഎസ്ജിയും ബ്രസീലും കിരീടങ്ങൾ ചൂടിയാൽ മാത്രമേ നെയ്മർക്ക് ബാലൺ ഡിയോർ ലഭിക്കുകയൊള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ഒരു ബ്രസീലിയൻ ഔട്ട്‌ലെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kaka Details Why Neymar Has Not Yet Won the Ballon d’Or Award https://t.co/kiNvpOABIs
— PSG Talk 💬 (@PSGTalk) May 18, 2021
“എനിക്ക് ബാലൺ ഡിയോർ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.കാരണം ഇന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള വ്യക്തിഗത അവാർഡ് അതാണ്. അതും കളക്റ്റീവ് അവാർഡുകളുമായി ബന്ധപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ.ഒരു കളക്റ്റീവ് സ്പോർട്സിൽ ഇത് നല്ലൊരു കാര്യം തന്നെയാണ്.ഒരാൾക്കും ഒന്നും ഒറ്റക്ക് നേടാൻ കഴിയില്ല.നെയ്മർക്ക് ബാലൺ ഡിയോർ നേടണമെങ്കിൽ,അദ്ദേഹം നായകനായി കൊണ്ട് ടീമിനൊപ്പം കിരീടങ്ങളും നേട്ടങ്ങളും ആവിശ്യമാണ് ” കക്ക പറഞ്ഞു.2007-ൽ മെസ്സിയെയും റൊണാൾഡോയെയും പിന്തള്ളികൊണ്ടാണ് കക്ക ബാലൺ ഡിയോർ നേടിയത്.