Shut Up: ക്രിസ്റ്റ്യാനോ കളം വിട്ടത് കലിപ്പിൽ,താരം തന്നെ കാരണം വെളിപ്പെടുത്തുന്നു!
ഇന്നലെ വേൾഡ് കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗൽ പരാജയം രുചിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗത്ത് കൊറിയ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ 65ആം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ പിൻവലിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് ‘വായടക്കൂ ‘ എന്നുള്ള ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ കളം വിട്ടിരുന്നത്. ദേഷ്യം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. പോർച്ചുഗീസ് പരിശീലകനോടാണോ ആ ദേഷ്യം പ്രകടിപ്പിച്ചത് എന്നുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ സംശയങ്ങളെ റൊണാൾഡോ തന്നെ ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്.കൊറിയൻ താരത്തോടാണ് ദേഷ്യം പ്രകടിപ്പിച്ചത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“I told him to shut up, he has no authority, he doesn't have to say anything." 😡😤
— Mirror Football (@MirrorFootball) December 2, 2022
Cristiano Ronaldo was not happy after being substituted during Portugal's #FIFAWorldCup
defeat 😳
✍️|@DiscoMirrorhttps://t.co/rafOrr2MnS
“അവിടെ സംഭവിച്ചത് എന്തെന്ന് വെച്ചാൽ, എന്റെ സബ്സ്റ്റിറ്റ്യൂഷന് മുമ്പ് ഒരു കൊറിയൻ താരം എന്നോട് വേഗം കളം വിട്ടു പോകാൻ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് വായടക്കാൻ പറഞ്ഞത്. ഇതൊന്നും വലിയ വിവാദമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം.ഇതൊക്കെ ഗെയിമിന്റെ ചൂടിൽ സംഭവിച്ചു പോകുന്ന കാര്യങ്ങളാണ്. കളത്തിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം കളത്തിൽ തന്നെ അവസാനിക്കും ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഗ്രൂപ്പിലെ ചാമ്പ്യന്മാർ ആയി കൊണ്ട് തന്നെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്.ഇനി സ്വിറ്റ്സർലാൻഡ് ആണ് പോർച്ചുഗലിന്റെ എതിരാളികൾ.