PSGയിലെ പോലെയല്ല,എനിക്കിവിടെ കൂടുതൽ സ്വാതന്ത്ര്യമുണ്ട് : തുറന്നുപറഞ്ഞ് എംബപ്പേ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഫ്രാൻസിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഓസ്ട്രിയയെയാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,ഒലിവർ ജിറൂദ് എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്. മത്സരത്തിന്റെ 56ആം മിനുട്ടിൽ ഒരു തകർപ്പൻ സോളോ റണ്ണിലൂടെയാണ് എംബപ്പേ ഗോൾ കണ്ടെത്തിയത്.
ഏതായാലും ഈ മത്സരത്തിനുശേഷം ഫ്രാൻസിലെ തന്റെ റോളിനെ കുറിച്ച് എംബപ്പേ സംസാരിച്ചിട്ടുണ്ട്. ക്ലബ്ബിലെ പോലെയല്ലെന്നും ഇവിടെ തനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട് എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. താൻ ഇവിടം നന്നായി ആസ്വദിക്കുന്നുണ്ടെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kylian Mbappé highlights difference in his role with the France team compared to PSG:
— Get French Football News (@GFFN) September 22, 2022
"I'm playing differently. Different things are asked of me here with regard to my club. I have a lot more freedom here."https://t.co/PFhZZyId7L
” ഞാൻ ഇവിടെ വ്യത്യസ്തമായ കളിക്കുന്നത്. എന്റെ ക്ലബ്ബിനെ പോലെയല്ല, ഇവിടെ വ്യത്യസ്തമായ കാര്യങ്ങളാണ് എന്നിൽ നിന്നും പരിശീലകൻ ആവശ്യപ്പെടുന്നത്.ഇവിടെ എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ഇവിടെ നമ്പർ ആയിക്കൊണ്ട് ഒലിവർ ജിറൂദ് ഉണ്ട് എന്നുള്ളത് പരിശീലകന് അറിയാം. അതുകൊണ്ടുതന്നെ എനിക്ക് സ്പേസുകളിലേക്ക് പോവാനുള്ള സ്വാതന്ത്ര്യമുണ്ട്.ഇത് പിഎസ്ജിയിൽ എന്നും വ്യത്യസ്തമാണ്.പിഎസ്ജിയിൽ എനിക്ക് ഇത്രയും ഫ്രീഡം ഇല്ല. ഒരു പൈവറ്റായി കൊണ്ടാണ് എന്നോട് ഇവിടെ കളിക്കാൻ ആവശ്യപ്പെടുന്നത്. തീർച്ചയായും ഞാൻ എല്ലാം ആസ്വദിക്കുന്നു ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്നും ഒന്നുപോലും വിജയിക്കാൻ കഴിയാത്ത ഫ്രാൻസിന് ഈ വിജയം ഒരുപാട് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നിരുന്നാലും പോയിന്റ് ടേബിളിൽ ഫ്രാൻസ് ഇപ്പോഴും മൂന്നാം സ്ഥാനത്താണ്.