Official:പുതുക്കിയ ഫിഫ റാങ്കിംഗ് വന്നു,ബ്രസീൽ വീണു, അർജന്റീന ഒന്നാമത്.
ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള പുതുക്കിയ ഫിഫ റാങ്കിംഗ് ഇപ്പോൾ ഒഫീഷ്യലായിക്കൊണ്ട് പ്രസിദ്ധീകരിച്ചു.പ്രതീക്ഷിച്ചപോലെ ലോക ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീലിനെ മറികടന്നു കൊണ്ടാണ് അർജന്റീന ഇപ്പോൾ ഈ റാങ്കിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്നത്.
1840.93 പോയിന്റാണ് അർജന്റീനക്ക് ഇപ്പോൾ ഉള്ളത്.അതേസമയം ബ്രസീലിന് കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്.മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ ഉള്ളത്. മൊറോക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ രണ്ട് സ്ഥാനം അവർ പിറകിലേക്ക് പോയി.1834.21 പോയിന്റ് മാത്രമാണ് ഇപ്പോൾ അവർക്ക് ഉള്ളത്.
🔝 FIRST TIME SINCE 2016! Argentina top the FIFA RANKINGS 🔥
— Leo Messi 🔟 Fan Club (@WeAreMessi) April 6, 2023
🥇 Argentina 🇦🇷
🥈 France 🇫🇷
🥉 Brazil 🇧🇷 pic.twitter.com/JDfl5IrBLQ
ഖത്തർ വേൾഡ് കപ്പിലെ ഫൈനലിസ്റ്റുകൾ ആയ ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.1838.45 പോയിന്റാണ് അവർക്ക് ഉള്ളത്. ഒരു സ്ഥാനമാണ് അവർ ഇപ്പോൾ മുകളിലേക്ക് കയറിയിട്ടുള്ളത്. ഫിഫ റാങ്കിങ്ങിൽ 10 സ്ഥാനങ്ങളിലുള്ള ടീമുകൾ ഇവരൊക്കെയാണ്.
1- അർജന്റീന,2- ഫ്രാൻസ്,3-ബ്രസീൽ,4- ബെൽജിയം,5- ഇംഗ്ലണ്ട്,6- ഹോളണ്ട്,7- ക്രൊയേഷ്യ,8- ഇറ്റലി,9- പോർച്ചുഗൽ,10-സ്പെയിൻ