No fresh air! CR7ന്റെ അഭിപ്രായം തള്ളി ബ്രൂണോ!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫെലിക്സ്,സിൽവ,ഒട്ടാവിയോ,ലിയാവോ എന്നിവർ ഓരോ ഗോളുകൾ വീതം സ്വന്തമാക്കുകയായിരുന്നു.

ഏതായാലും ഈ മത്സരത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. അതായത് പോർച്ചുഗൽ ദേശീയ ടീമിൽ ഇപ്പോൾ ഒരു ഫ്രഷ് എയർ ലഭിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു എന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. പോർച്ചുഗലിന്റെ മുൻ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസിനെയായിരുന്നു റൊണാൾഡോ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ റൊണാൾഡോയുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബ്രൂണോ ഫെർണാണ്ടസ് രംഗത്ത് വന്നിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിൽ ഫ്രഷ് എയർ ഇല്ലെന്നും ടീമിലെ അന്തരീക്ഷം എപ്പോഴും മികച്ചതായിരുന്നു എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇവിടെ ഫ്രഷ് എയറിന്റെ സാന്നിധ്യം ഒന്നുമില്ല.ഒരു പുതിയ പരിശീലകൻ ഇവിടെ എത്തിയിട്ടുണ്ട്, മാത്രമല്ല അതിന്റെ ട്രാൻസിഷൻ പിരിയഡുമുണ്ട്. പോർച്ചുഗൽ ദേശീയ ടീമിനകത്ത് അന്തരീക്ഷം എന്നും മികച്ചത് ആയിരുന്നു. ഫ്രഷ് അല്ലാത്ത ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല.പുതിയ ഡൈനാമിക്സ് ഇവിടെയുണ്ട്, മാത്രമല്ല പുതിയ പരിശീലകന്റെ ആശയങ്ങൾ നിങ്ങൾ ഉൾക്കൊള്ളേണ്ടതും പിന്തുടരേണ്ടതുമുണ്ട് ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

അതായത് പോർച്ചുഗീസ് ദേശീയ ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പലതവണ ഫെർണാണ്ടൊ സാൻഡോസ് ബെഞ്ചിൽ ഇരുത്തിയിരുന്നു. വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *