New FIFA Ranking,ഒന്നാം സ്ഥാനം വിട്ടു കൊടുക്കാതെ അർജന്റീന!
ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ഫിഫ റാങ്കിംഗ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അർജന്റീന ഒന്നാം സ്ഥാനം ഭദ്രമായി സൂക്ഷിക്കുകയായിരുന്നു.
🇦🇷 hold strong at number one! 💪
— FIFA World Cup (@FIFAWorldCup) June 29, 2023
🏴 and 🇭🇷 on the rise. 📈
The latest Men's #FIFARankings are here! 👇
1843.73 പോയിന്റാണ് അർജന്റീനക്ക് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഫ്രാൻസും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് വരുന്നത്.1843.54 പോയിന്റാണ് ഫ്രാൻസിന് ഉള്ളത്.1828.27 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള ബ്രസീലിന്റെ സമ്പാദ്യം.ആദ്യ പത്തിലേക്ക് ആരുംതന്നെ പുതുതായി പ്രവേശിച്ചിട്ടില്ല.
തകർപ്പൻ പ്രകടനം നടത്തുന്ന ഇന്ത്യ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ നൂറാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.ആദ്യ 10 സ്ഥാനക്കാരെ താഴെ നൽകുന്നു.
