Misstiano Penaldo: ഒടുവിൽ വിശദീകരണവുമായി ബിബിസി

യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗല്ലും സ്ലോവേനിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആ മത്സരത്തിന്റെ അവസാനത്തിൽ ഒരു പെനാൽറ്റി പോർച്ചുഗലിന് അനുകൂലമായി ലഭിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അത് നഷ്ടപ്പെടുത്തി കളയുകയായിരുന്നു. അതിന്റെ സങ്കടത്താൽ അദ്ദേഹം കരയുകയും ചെയ്തിരുന്നു. പിന്നീട് ഷൂട്ടൗട്ടിൽ ഡിയഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ വിജയിച്ച് കയറുകയായിരുന്നു.

എന്നാൽ അന്നേദിവസം മത്സരം വിലയിരുത്തുന്ന പ്രോഗ്രാമിൽ ബിബിസിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രവർത്തി വലിയ വിവാദമായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ചുകൊണ്ട് Misstiano Penaldo എന്ന് അവർ സ്ക്രീനിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി.ജോൺ ടെറി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിന് വിശദീകരണം നൽകിക്കൊണ്ട് BBC തന്നെ രംഗത്ത് വന്നിട്ടുണ്ട്. വാക്കുകൾകൊണ്ട് തമാശ രൂപേണ ചെയ്തതാണ് അത് എന്നാണ് അവരുടെ വിശദീകരണം.ബിബിസിയുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

“ആ ക്യാപ്ഷൻ വെറുതെ തമാശക്ക് ചെയ്ത ഒന്നാണ്.പക്ഷേ ഇത് ആദ്യമായിട്ടല്ല. മുൻപും മാച്ച് ഡേ അനാലിസിസിൽ ഇങ്ങനെ തമാശ രൂപേണ പലതും ചെയ്യാറുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരിക്കലും അപകീർത്തിപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല ആ പ്രോഗ്രാമിൽ ഉടനീളം ഞങ്ങൾ എല്ലാവരും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അനുകൂലമായി സംസാരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഗാരി ലിനേക്കർ,ഫോന്റെ,അലൻ ഷിയറർ എന്നിവരൊക്കെ റൊണാൾഡോക്ക് അനുകൂലമായാണ് സംസാരിച്ചിട്ടുള്ളത് ” ഇതാണ് ബിബിസി നൽകുന്ന വിശദീകരണം.

അതായത് വാക്കുകൾ കൊണ്ട് പ്രാസം ഒപ്പിച്ച് വെറുതെ തമാശക്ക് ചെയ്തതാണ് എന്നാണ് ഇവരുടെ സ്റ്റേറ്റ്മെന്റിലൂടെ ഇവർ പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് ഈ മാധ്യമത്തിന് ലഭിച്ചിരുന്നത്. റൊണാൾഡോയെ പോലെയുള്ള ഒരു ഇതിഹാസത്തെ ഇങ്ങനെ പരസ്യമായി അപമാനിക്കുന്നത് തീർത്തും തരംതാണ പ്രവർത്തിയാണ് എന്ന് പലരും വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!