I am Shocked….!ബ്രസീലിന്റെ കളി കണ്ട് കിളി പോയി സെർബിയ കോച്ച്.
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യമത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെർബിയയെ ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്. നിരന്തരം ആക്രമണങ്ങൾ നടത്തിയതോടെ സെർബിയൻ ഡിഫൻസും ഗോൾകീപ്പറും പലകുറി പരീക്ഷിക്കപ്പെടുകയായിരുന്നു.
ഏതായാലും ഈ മത്സരത്തിനുശേഷം സെർബിയയുടെ പരിശീലകനായ ഡ്രാഗൻ സ്റ്റോയ്കോവിച്ച് തന്റെ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.Iam Shocked അഥവാ താൻ ഞെട്ടിപ്പോയി എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു അറ്റാക്കിങ് പ്രകടനം അദ്ദേഹം രണ്ടാം പകുതിയിൽ ബ്രസീലിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.സെർബിയ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Brazil's attacking options are just silly 😳 pic.twitter.com/UYeAaLUpbV
— ESPN UK (@ESPNUK) November 25, 2022
” ഈ മത്സരത്തിൽ ഏറ്റവും നിർണായകമായത്, രണ്ടാം പകുതിയിൽ ഫിസിക്കലായി കൊണ്ട് ഞങ്ങൾ തകർന്നു പോയി എന്നുള്ളതാണ്.രണ്ടാം പകുതിയിൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു.ബ്രസീലാവട്ടെ കൂടുതൽ കരുത്ത് പ്രാപിച്ചു,അതവർ മുതലെടുക്കുകയും ചെയ്തു.ഞാൻ ശരിക്കും ഞെട്ടിപ്പോയി.രണ്ടാം പകുതിയിൽ പൂർണമായും ബ്രസീലാണ് ആധിപത്യം പുലർത്തിയത് എന്ന് പറയാതെ വയ്യ. അവർ അർഹിച്ച വിജയം തന്നെയാണ് നേടിയിട്ടുള്ളത് ” സെർബിയൻ പരിശീലകൻ സമ്മതിച്ചു.
മത്സരത്തിന്റെ മുന്നേ ഈ പരിശീലകനിൽ നിന്നും പരിഹാസരൂപേണയുള്ള ഒരു പ്രസ്താവന ഉണ്ടായിരുന്നു. ബ്രസീൽ 4 അറ്റാക്കിങ് താരങ്ങളെ ഇറക്കിയാൽ അവരുടെ ഡിഫൻസ് ആരു നോക്കുമെന്നായിരുന്നു ഇദ്ദേഹം പരിഹസിച്ചിരുന്നത്. എന്നാൽ മത്സരശേഷം ബ്രസീലിന്റെ ക്യാപ്റ്റനായ സിൽവ ഇതിന് മറുപടി നൽകുകയും ചെയ്തിരുന്നു.