GOAT മെസ്സി തന്നെ: മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് റോഡ്രി
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറിനെയായിരുന്നു അദ്ദേഹം മറികടന്നിരുന്നത്. ഇതോടെ ബാലൺഡി’ഓർ നേടിയ താരങ്ങളുടെ പട്ടികയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 8 ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ മെസ്സിയാണ് തലപ്പത്ത്. 5 പുരസ്കാരങ്ങൾ നേടിയ റൊണാൾഡോ രണ്ടാം സ്ഥാനത്തുമാണ്.
ഈ രണ്ട് താരങ്ങളെക്കുറിച്ചും ഇപ്പോൾ റോഡ്രി സംസാരിച്ചിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.റോഡ്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഒരു സംശയവും വേണ്ട. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ്. ഒരുപാട് ടാലന്റ് ഇല്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയോട് കിടപിടിച്ചിട്ടുണ്ട് എന്നത് ശരിയാണ്.പക്ഷേ അവർക്കെതിരെ കളിച്ച താരങ്ങൾക്ക് വ്യത്യാസം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി ബോക്സിനകത്താണ് അപകടകാരി.എന്നാൽ മെസ്സി അങ്ങനെയല്ല.കളത്തിന്റെ ഏതു ഭാഗത്തും മെസ്സി അപകടകാരിയാണ്.മെസ്സിക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ,നമ്മൾ അപകടത്തിലാണ് എന്നത് നമ്മൾ തന്നെ ചിന്തിക്കും.ഞാൻ അദ്ദേഹത്തിനെതിരെ ആദ്യമായി കളിച്ച സമയത്ത് ബോൾ റിക്കവർ ചെയ്യാൻ ശ്രമിച്ചിരുന്നു.അദ്ദേഹം എന്നെ വട്ടം കറക്കി. എന്നെ സംബന്ധിച്ചിടത്തോളം ഒരല്പം മോശം ഫീലിംഗ് ആയിരുന്നു അത് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.
നിലവിൽ പരിക്കിന്റെ പിടിയിലാണ് ഈ സൂപ്പർതാരം ഉള്ളത്.ഈ സീസണിൽ ഇനി താരത്തിന് കളിക്കാൻ കഴിയില്ല. താരത്തെ ചുറ്റിപ്പറ്റി ഒരുപാട് റൂമറുകൾ ഈ പ്രചരിച്ചിരുന്നു.റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് താല്പര്യമുണ്ട് എന്നായിരുന്നു റൂമറുകൾ.