FIFA 23,ഒന്നാമൻ ലയണൽ മെസ്സി,ബെസ്റ്റ് ഇലവൻ പുറത്ത്!

ഈയിടെയായിരുന്നു EA സ്പോർട്സ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച 100 താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 100 പേരുടെ ലിസ്റ്റിൽ പോലും ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ ലിസ്റ്റിൽ നിന്നും ഏറ്റവും മികച്ച 11 താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ബെസ്റ്റ് ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല FIFA 23 യിലെ ഏറ്റവും മികച്ച താരമായി മുന്നിലെത്തിയിരിക്കുന്നത് ലയണൽ മെസ്സി തന്നെയാണ്.

അതായത് ഏറ്റവും പവർഫുൾ താരമായി മെസ്സിയാണ് ഒന്നാമത് ഉള്ളത്.98 പോയിന്റാണ് ലയണൽ മെസ്സിക്ക് ഉള്ളത്.97 പോയിന്റുള്ള ബെൻസിമയും എംബപ്പേയും ഡി ബ്രൂയിനയുമൊക്കെയാണ് ലയണൽ മെസ്സിയുടെ പുറകിൽ വരുന്നത്. ഏതായാലും FIFA 23 യുടെ ബെസ്റ്റ് ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾ കീപ്പർ ആയി കൊണ്ട് റയൽ മാഡ്രിഡിന്റെ തിബൗട്ട് കോർട്ടുവയാണ് ഇടം നേടിയിട്ടുള്ളത്. അർജന്റീന ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സെന്റർ ബാക്കുമാരായി കൊണ്ട് ഇടം കണ്ടെത്തിയിട്ടുള്ളത് വിർജിൽ വാൻ ഡൈക്കും എഡർ മിലിറ്റാവോയുമാണ്.ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിൽ തിയോ ഹെർണാണ്ടസാണ് ഇടം നേടിയിട്ടുള്ളത്. റൈറ്റ് വിംഗ് ബാക്ക് പൊസിഷനിൽ അഷ്‌റഫ് ഹക്കീമിയും സ്ഥാനം നേടിയിട്ടുണ്ട്.

മിഡ്ഫീൽഡിൽ സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയിന,ലുക്ക മോഡ്രിച്ച്,ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.മുന്നേറ്റ നിരയിൽ റൈറ്റ് വിങ്ങിലാണ് ലയണൽ മെസ്സി ഇടം നേടിയിരിക്കുന്നത്. ലെഫ്റ്റ് വിങ്ങിൽ സൂപ്പർ താരം കിലിയൻ എംബപ്പേയുണ്ട്. സെന്റർ സ്ട്രൈക്കറായി കൊണ്ട് ഇടം കണ്ടെത്തിയിരിക്കുന്നത് നിലവിലെ ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമയാണ്. ഇതാണ് ഇപ്പോൾ ഫിഫ 23 പുറത്തുവിട്ടിരിക്കുന്ന ബെസ്റ്റ് ഇലവൻ.

ഏതായാലും ഈ 35ആം വയസ്സിലും ഫിഫ 23യിൽ ഏറ്റവും മികച്ച താരമായി കൊണ്ട് നിലകൊള്ളുന്നത് ലയണൽ മെസ്സി തന്നെയാണ്. അദ്ദേഹത്തിന്റെ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *