CR7 OR റാമോസ്: ആ ചർച്ചയിൽ അർത്ഥമുണ്ടോ? പ്രതികരിച്ച് പോർച്ചുഗൽ കോച്ച്
ഇന്നലെ യുറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയിരുന്നു.ഫെലിക്സ്,സിൽവ,ഒട്ടാവിയോ,ലിയാവോ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
പോർച്ചുഗലിന്റെ സൂപ്പർ സ്ട്രൈക്കറായ ഗോൺസാലോ റാമോസിനെ ആദ്യ ഇലവനിൽ കളിപ്പിക്കാത്തതിൽ പലർക്കും അമർഷമുണ്ട്. റൊണാൾഡോക്കൊപ്പം അദ്ദേഹത്തെ കളിപ്പിക്കണമെന്നും റൊണാൾഡോയെ പുറത്തിരുത്തി കൊണ്ട് അദ്ദേഹത്തെ കളിപ്പിക്കണം എന്നുമുള്ള അഭിപ്രായക്കാർ ആരാധകർക്കിടയിലുണ്ട്. ഈ വിഷയത്തിൽ പോർച്ചുഗീസ് പരിശീലകനായ റോബർട്ടോ മാർട്ടിനസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ഇങ്ങനെയൊരു ഡിബേറ്റിന്റെ ആവശ്യം തന്നെയില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പോർച്ചുഗീസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo just loves playing for Portugal 😁 pic.twitter.com/T6ZPj4Fltr
— GOAL (@goal) March 26, 2023
” തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുമിച്ച് കളിക്കാൻ ഗോൺസാലോ റാമോസിന് സാധിക്കും. പക്ഷേ ഇവിടെ ഡിബേറ്റിന്റെ ആവശ്യമൊന്നുമില്ല. ലക്‌സംബർഗിനെ തടയുന്ന കാര്യത്തിൽ ടീം വളരെയധികം ഡിമാൻഡിങ്ങും ഫോക്കസ്ഡുമായിരുന്നു.ടീം എന്താണോ ആവശ്യപ്പെടുന്നത് അത് നൽകുന്ന താരങ്ങളെയാണ് ടീമിന് വേണ്ടത്.എന്നാൽ മാത്രമേ ടീമിനെ ചാമ്പ്യന്മാർ ആവാൻ സാധിക്കുകയുള്ളൂ. എനിക്ക് ഹൈ ലെവലിൽ കളിക്കുന്ന 36 താരങ്ങളെ ലഭ്യമാണ്. അതുകൊണ്ടുതന്നെ കളിക്കാത്ത താരങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ടീമിന് ഏറ്റവും കൂടുതൽ ആവശ്യമായ താരങ്ങളെയാണ് താൻ കളിപ്പിക്കുന്നത് എന്നാണ് പരിശീലകൻ പറഞ്ഞുവെക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടാൻ ഇപ്പോൾ റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഒരു ഗോൾ പോലും പറങ്കിപ്പടക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.