നെയ്മറെത്തി, ഫിസിക്കൽ ടെസ്റ്റ്‌ നടത്തി ബ്രസീൽ താരങ്ങൾ!

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ബ്രസീലിയൻ ടീം ആരംഭിച്ചു. കൂടുതൽ താരങ്ങൾ ഇന്നലെ എത്തിയതോടെയാണ് ബ്രസീൽ ക്യാമ്പ് സജീവമായത്. സൂപ്പർ താരം നെയ്മർ ജൂനിയർ അടക്കമുള്ള താരങ്ങൾ ഇന്നലെ ഗ്രാഞ്ച കോമറിയിൽ എത്തിച്ചേരുകയായിരുന്നു.ഇതോടെ ഫിസിക്കൽ ടെസ്റ്റുകളും ക്ലിനിക്കൽ ടെസ്റ്റുകളും നടത്തി. കോവിഡ് ടെസ്റ്റ്‌ ഉൾപ്പടെയുള്ള പരിശോധനകളാണ് ഇന്നലെ പൂർത്തിയാക്കിയത്.ആലിസൺ ബക്കർ, റോബെർട്ടോ ഫിർമിനോ,ഡഗ്ലസ് ലൂയിസ്, റിച്ചാർലീസൺ എന്നിവരാണ് ആദ്യമെത്തിയ താരങ്ങൾ. ഇതിൽ ആലിസൺ മാത്രമാണ് ഇന്നലെ കളത്തിലിറങ്ങി പരിശീലനം നടത്തി. കോച്ചിംഗ് സ്റ്റാഫ് ടഫറേലിന് കീഴിലാണ് ആലിസൺ പരിശീലനം നടത്തിയത്.

അതേസമയം നെയ്മർ ജൂനിയർ,കാസമിറോ, ഫാബിഞ്ഞോ,ലോദി, എഡർ മിലിറ്റാവോ,ഡാനിലോ, എമെഴ്സൺ,ഫെലിപ്പെ, എവെർട്ടൻ സെബോളിഞ്ഞ,മാർക്കിഞ്ഞോസ്, പക്വറ്റ,വിനീഷ്യസ്, അലക്സ് സാൻഡ്രോ എന്നിവർ ടീമിനൊപ്പം ചേർന്നു.താരങ്ങൾ എല്ലാം തന്നെ ചെറിയ ചെറിയ ആക്ടിവിറ്റികൾ നടത്തുകയും ചെയ്തു.വെവെർടൺ, ഗബ്രിയേൽ ബാർബോസ, എവെർടൺ റിബയ്റോ എന്നിവർ ഉടനെ എത്തിച്ചേരും. യൂറോപ്പ ലീഗ് ഫൈനൽ ഉണ്ടായതിനാലാണ് ഫ്രെഡ് വൈകുന്നത്.തിയാഗോ സിൽവ, എഡേഴ്‌സൺ, ജീസസ് എന്നിവർ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് ബ്രസീൽ ആദ്യപരിശീലനം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *