A ടീമും B ടീമും ഇല്ല….!ടിറ്റെ എല്ലാവരെയും കളിപ്പിക്കും!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങൾ എല്ലാവരും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടുകൂടി ബ്രസീൽ അനായാസ വിജയം കരസ്ഥമാക്കുകയായിരുന്നു.
വിനീഷ്യസ് ജൂനിയർ,നെയ്മർ ജൂനിയർ,റിച്ചാർലീസൺ,പക്കേറ്റ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.ഇനി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്. കഴിഞ്ഞ മത്സരത്തിൽ കാമറൂണിനോട് പരാജയപ്പെട്ടിരുന്നുവെങ്കിലും അതൊന്നും തങ്ങളെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ബ്രസീൽ സൗത്ത് കൊറിയക്കെതിരെ പുറത്തിടുത്തിരുന്നത്.
🔎| Curiosidade:
— Sofascore Brazil (@SofascoreBR) December 5, 2022
Com a entrada de Weverton no lugar de Alisson, a Seleção Brasileira é a única que utilizou todos os seus 26 convocados na Copa do Mundo 2022.
França e Portugual já colocaram 24 dos seus 26 jogadores em campo. pic.twitter.com/1L1yVzWijx
കഴിഞ്ഞ കാമറൂണിനെതിരെയുള്ള മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാത്ത തന്റെ ഭൂരിഭാഗം താരങ്ങൾക്കും കോച്ച് ടിറ്റെ അവസരം നൽകിയിരുന്നു. അതുകൊണ്ടുതന്നെ ബ്രസീലിന്റെ 26 അംഗ സ്‌ക്വാഡിൽ ഇതുവരെ കളിക്കാൻ സാധിക്കാതെ പോയിരുന്ന ഒരേയൊരു താരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബ്രസീലിന്റെ മൂന്നാം ഗോൾ കീപ്പറായ വെവെർടണായിരുന്നു അത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ആലിസൺ ബെക്കറേ പിൻവലിച്ചുകൊണ്ട് വെവെർടണെ ടിറ്റെ കളത്തിലേക്ക് ഇറക്കുകയും ചെയ്തു.
അതായത് ബ്രസീൽ തങ്ങളുടെ സ്‌ക്വാഡിലേ 26 താരങ്ങൾക്കും ഇപ്പോൾ അവസരം നൽകി കഴിഞ്ഞു. ഈ താരങ്ങളുടെയെല്ലാം വേൾഡ് കപ്പ് കളിക്കുക എന്നുള്ള അഭിലാഷമാണ് ടിറ്റെ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഈ വേൾഡ് കപ്പിൽ എല്ലാ താരങ്ങളെയും ഉപയോഗിച്ച ഏക ടീം കൂടിയാണ് ബ്രസീൽ.24 താരങ്ങളെ ഉപയോഗിച്ചിട്ടുള്ള പോർച്ചുഗലും ഫ്രാൻസുമാണ് ഈ വിഷയത്തിൽ തൊട്ടു പിറകിലുള്ളത്.