750 കരിയർ ഗോളുകൾ, ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ക്രിസ്റ്റ്യാനോയുടെ ഗോൾവേട്ടയുടെ കണക്കുകൾ ഇങ്ങനെ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ഡൈനാമോ കീവിനെ കീഴടക്കിയത്. മത്സരത്തിലെ രണ്ടാം ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നിരുന്നത്. 57-ആം മിനിറ്റിൽ മൊറാറ്റയുടെ പാസിൽ നിന്നാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയത്. ഈ ഗോൾ ചരിത്രത്തിന്റെ താളുകളിലാണ് ഇടം നേടിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ നേടുന്ന 750-ആം ഗോളായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സിലും ഗോൾ വേട്ട തുടർന്ന് കൊണ്ട് ക്രിസ്റ്റ്യാനോ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മത്സരത്തിന് ശേഷം എല്ലാവരോടൊപ്പം ഈ സന്തോഷം പങ്കുവെക്കാനും നന്ദി അറിയിക്കാനും ക്രിസ്റ്റിയാനോ റൊണാൾഡോ മറന്നില്ല. ഇന്നലത്തെ ഗോളോടെ യുവന്റസിന് വേണ്ടി 75 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കി. റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളുകൾ, സ്പോർട്ടിങ് ലിസ്ബണ് വേണ്ടി അഞ്ചു ഗോളുകൾ, പോർച്ചുഗല്ലിന് വേണ്ടി 102 ഗോളുകൾ എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയുടെ ഗോളടിയുടെ കണക്കുകൾ.

ഈ 750 ഗോളുകളിൽ 509 എണ്ണം ബോക്സിനകത്ത് വെച്ചു കൊണ്ടാണ് ക്രിസ്റ്റ്യാനോ നേടിയിട്ടുള്ളത്. 129 ഗോളുകൾ പെനാൽറ്റിയിലൂടെ നേടി. 57 ഫ്രീകിക്ക് ഗോളുകളാണ് ക്രിസ്റ്റ്യാനോ കരിയറിൽ നേടിയിട്ടുള്ളത്. 55 ഗോളുകൾ ബോക്സിന് വെളിയിൽ നിന്നാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്. 750 ഗോളുകളിൽ 482 ഗോളുകളും റൊണാൾഡോ തന്റെ വലതു കാൽ കൊണ്ടാണ് നേടിയിട്ടുള്ളത്. 136 ഗോളുകൾ താരം ഇടതു കാൽ കൊണ്ട് നേടി. 130 ഗോളുകൾ ഹെഡറിലൂടെ നേടിയപ്പോൾ രണ്ട് ഗോളുകൾ തന്റെ മറ്റു ശരീരഭാഗങ്ങൾ കൊണ്ട് നേടി. ഇനി ടൂർണമെന്റുകളുടെ കണക്കുകൾ പരിശോധിക്കാം.

ലാലിഗ – 311
ചാമ്പ്യൻസ് ലീഗ് – 132
പ്രീമിയർ ലീഗ് – 84
സിരി എ – 60
യൂറോ യോഗ്യത – 31
വേൾഡ് കപ്പ് യോഗ്യത – 30
കോപ്പ ഡെൽ റേ – 22
അന്താരാഷ്ട്രസൗഹൃദമത്സരങ്ങൾ – 18
എഫ്എ കപ്പ് – 13
യൂറോപ്യൻ ചാമ്പ്യൻഷിപ് : 9
വേൾഡ് കപ്പ് – 7
ക്ലബ് വേൾഡ് കപ്പ് – 7
നേഷൻസ് ലീഗ് – 5
സ്പാനിഷ് സൂപ്പർ കപ്പ് – 4
കാർലിങ് കപ്പ് – 4
പ്രിമേറ ലിഗ – 3
ടാക്ക പോർച്ചുഗൽ – 2
യൂറോപ്യൻ സൂപ്പർ കപ്പ് – 2
കോപ്പ ഇറ്റാലിയ – 2
കോൺഫഡറേഷൻ കപ്പ് – 2
ഇറ്റാലിയൻ സൂപ്പർ കപ്പ് – 1
ചാമ്പ്യൻസ് ലീഗ് പ്രിലിമിനറി റൗണ്ട് – 1

Leave a Reply

Your email address will not be published. Required fields are marked *