6 ഗോൾ ത്രില്ലറിൽ ബ്രസീൽ-സ്പെയിൻ പോരാട്ടം, പോർച്ചുഗലിന് തോൽവി!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലും സ്പെയിനും സമനിലയിൽ പിരിഞ്ഞു. സാൻഡിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മികവ് കാണിക്കുകയായിരുന്നു.മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടാണ് മത്സരത്തിൽ സമനില പിറന്നിട്ടുള്ളത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ റോഡ്രി പെനാൽറ്റിയിലൂടെ സ്പെയിനിന് ലീഡ് നേടിക്കൊടുത്തു.അതിന് ശേഷം 36ആം മിനിറ്റിൽ ഒൽമോയുടെ തകർപ്പൻ ഗോൾ പിറന്നു. എന്നാൽ നാല്പതാം മിനിട്ട് റോഡ്രിഗോ ഒരു ഗോൾ മടക്കുകയായിരുന്നു. പിന്നീട് 50ആം മിനുട്ടിലാണ് എൻഡ്രിക്കിന്റെ ഗോൾ വരുന്നത്.ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്.

എന്നാൽ 87ആം മിനിട്ടിൽ സ്പെയിനിന് വീണ്ടും പെനാൽറ്റി ലഭിച്ചു. അത് റോഡ്രി ഗോളാക്കി മാറ്റി. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിന് ഒരു പെനാൽറ്റി ലഭിക്കുകയും പക്കേറ്റ അത് ഗോളാക്കി മാറ്റുകയും ചെയ്തു. അങ്ങനെയാണ് മത്സരം സമനിലയിൽ കലാശിച്ചിട്ടുള്ളത്.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് സ്ലോവേനിയ പോർച്ചുഗല്ലിനെ തോൽപ്പിച്ചിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും ബെൽജിയവും തമ്മിലുള്ള മത്സരം 2-2 സമനിലയിൽ കലാശിക്കുകയായിരുന്നു. അതേസമയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമ്മനി നെതർലാന്റ്സിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *