4 കുതിരകൾക്കൊപ്പം സെൽഫി,മിസ് ചെയ്യുന്നുവെന്ന് അർജന്റൈൻ ഡിഫൻഡർമാരോട് എമി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള താരമാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ അദ്ദേഹത്തിന്റെ മികവാണ് യഥാർത്ഥത്തിൽ അർജന്റീനക്ക് രക്ഷപ്പെടുത്തിയത്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയതും ഈ അർജന്റീന കീപ്പറായിരുന്നു.

പക്ഷേ അതിനു ശേഷം പല രൂപത്തിലുള്ള വിവാദങ്ങളിലും എമിലിയാനോ മാർട്ടിനസ് പെട്ടിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. വളരെ വ്യത്യസ്തമായ രൂപത്തിലുള്ള ഒരു സ്റ്റോറിയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.

അതായത് നാല് കുതിരകൾക്കുമൊപ്പമുള്ള ഒരു സെൽഫിയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഞാൻ അവരെ മിസ്സ് ചെയ്യുന്നു എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അദ്ദേഹം നൽകിയിട്ടുള്ളത്. എന്നിട്ട് അർജന്റീന ദേശീയ ടീമിലെ നാല് ഡിഫൻഡർമാരെയും എമി മാർട്ടിനസ് ടാഗ് ചെയ്തിട്ടുണ്ട്.നിക്കോളാസ്‌ ഓട്ടമെന്റി,ജർമ്മൻ പെസല്ല,ക്രിസ്റ്റ്യൻ റൊമേറോ,ലിസാൻഡ്രോ മാർട്ടിനെസ്സ് എന്നിവരെയാണ് ടാഗ് ചെയ്തിട്ടുള്ളത്.

അതായത് ഈ ഡിഫൻഡർമാരെ കുതിരകളോടാണ് ഇപ്പോൾ എമി മാർട്ടിനസ് ഉപമിച്ചിട്ടുള്ളത്. ഈ ഡിഫൻഡർമാരുടെ ശക്തി മഹാത്മ്യം വിളിച്ചോതുക എന്നാണ് ഇതിലൂടെ അർജന്റീന ഗോൾകീപ്പർ ഉദ്ദേശിച്ചിട്ടുള്ളത്. ഏതായാലും നിലവിൽ അവധി ആഘോഷത്തിലാണ് താരമുള്ളത്. അതിനുശേഷം തന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് എമി മടങ്ങിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *