31 അംഗ സ്‌ക്വാഡ് പുറത്ത് വിട്ട് അർജന്റീന പരിശീലകൻ,സ്ഥാനം ഇനി നഷ്ടമാവുക അഞ്ചുപേർക്ക് മാത്രം!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. എന്നാൽ അർജന്റീനക്ക് ഇപ്പോൾ തലവേദന ഉണ്ടാക്കുന്നത് പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകളാണ്. എന്നിരുന്നാലും 46 താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രാഥമിക ലിസ്റ്റ് നേരത്തെ തന്നെ അർജന്റീന പുറത്തുവിട്ടിരുന്നു.

ഈ പ്രാഥമിക ലിസ്റ്റിനെ ഒരിക്കൽ കൂടി പരിശീലകനായ ലയണൽ സ്‌കലോനി ചുരുക്കിയിട്ടുണ്ട്.അതായത് 31 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്‌ക്വാഡ് സ്‌കലോനി അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.Tyc സ്പോർട്സ് ഉൾപ്പടെയുള്ളവർ ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ 31 പേരിൽ ഇനി കേവലം 5 താരങ്ങൾക്ക് മാത്രമാണ് സ്ഥാനം നഷ്ടമാവുക. ആ അഞ്ചു താരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഫൈനൽ സ്‌ക്വാഡ് നവംബർ പതിനാലാം തീയതിയായിരിക്കും സ്കലോനി പുറത്ത് വിടുക. അതേസമയം 31 അംഗ സ്‌ക്വാഡ് ആക്കിയപ്പോൾ സ്ഥാനം നഷ്ടമായ ചില താരങ്ങളുണ്ട്.അവരുടെ ലിസ്റ്റ് ഇങ്ങനെയാണ്.

Agustín Marchesín
Agustín Rossi
Facundo Medina
Nehuén Pérez
Lucas Martínez Quarta
Marcos Senesi
Nicolás Domínguez
Lucas Ocampos
Maximiliano Meza
Giovanni Simeone
Emiliano Buendía
Lucas Alario
Alejandro Garnacho
Matías Soulé
Roberto Pereya

ഈ സ്‌ക്വാഡിൽ സ്ഥാനം ലഭിച്ച താരങ്ങൾ ഇവരൊക്കെയാണ്..

Emiliano Dibu Martínez
Gerónimo Rulli
Franco Armani
Juan Musso
Nahuel Molina
Gonzalo Montiel
Cristian Romero
Germán Pezzella
Nicolás Otamendi
Lisandro Martínez
Marcos Acuña
Nicolás Tagliafico
Juan Foyth
Rodrigo De Paul
Leandro Paredes
Giovani Lo Celso
Alexis Mac Allister
Guido Rodríguez
Alejandro Papu Gómez
Enzo Fernández
Thiago Almada
Lionel Messi
Lautaro Martínez
Ángel Di María
Julián Álvarez
Paulo Dybala
Nicolás González
Ángel Correa
Joaquín Correa

പരിക്കേറ്റ താരങ്ങളെയൊക്കെ ഇപ്പോൾ പരിശീലകൻ ഈ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ആർക്കായിരിക്കും ഈ ടീമിലെ സ്ഥാനം നഷ്ടമാവുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *