30 ബോളുകൾ, മെസ്സിക്ക് ലഭിച്ചത് സ്പെഷ്യൽ ഗിഫ്റ്റ്!
2022 ലായിരുന്നു ലയണൽ മെസ്സിയും സംഘവും ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. അതിനുശേഷം അർജന്റീന ദേശീയ ടീമിന് സ്വപ്നതുല്യമായ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. നിരവധി സമ്മാനങ്ങൾ അർജന്റൈൻ താരങ്ങൾക്ക് ലഭിച്ചിരുന്നു. കൂടാതെ വലിയ വലിയ ആദരങ്ങളും മെസ്സിക്കും സംഘത്തിനും ലഭിച്ചിരുന്നു.
ലയണൽ മെസ്സിക്ക് പുതിയ ഒരു ഗിഫ്റ്റ് കൂടി ഇപ്പോൾ ലഭിച്ചിട്ടുണ്ട്. 70 വർഷത്തിന് മുകളിലായി പ്രവർത്തിക്കുന്ന ടിങ്ക എന്ന ബോൾ കമ്പനിയാണ് ലയണൽ മെസ്സിക്ക് ഒരു ഗിഫ്റ്റ് മയാമിയിലേക്ക് എത്തിച്ച് നൽകിയിട്ടുള്ളത്. വളരെ സുന്ദരമായ 30 ബോളുകളാണ് അവർ സമ്മാനിച്ചിട്ടുള്ളത്. ഓരോ അർജന്റീന താരത്തിന്റെയും ചിത്രങ്ങളാണ് അവർ ഓരോ ബോളുകളിൽ പതിപ്പിച്ചിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ 26 അർജന്റൈൻ താരങ്ങളുടെ ചിത്രങ്ങൾ ഉള്ള ബോളുകൾ ഉണ്ട്. കൂടാതെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയുടെ ചിത്രവും ഉണ്ട്. മറ്റൊരു ബോളിൽ അർജന്റീന നേടിയ വേൾഡ് കപ്പിന്റെ ചിത്രവും, കൂടാതെ മറ്റ് രണ്ട് ഗോളുകളിൽ മെസ്സി വേൾഡ് കപ്പിൽ ചുംബനം അർപ്പിക്കുന്ന ചിത്രവും 3 സ്റ്റാറുകളുടെ ചിത്രവുമാണ് ഉള്ളത്. അർജന്റീനയുടെ വേൾഡ് കപ്പ് കിരീടനേട്ടത്തെ തന്നെയാണ് ഇത് ആദരിക്കുന്നത്.
🧧 GIFT FOR THE WORLD CHAMPIONS 🏆🇦🇷
— Olt Sports (@oltsport_) March 24, 2024
Leo Messi posed with a special edition of balls in tribute to the world champions.
🏆 The series has 30 marbles, 26 of which are dedicated to the players who made up the champion team in Qatar. In the remaining ones, coach Lionel Scaloni… pic.twitter.com/e9c6465asq
ലയണൽ മെസ്സി ആ ബോളുകളുമായി നിൽക്കുന്ന ചിത്രം ഇപ്പോൾ വൈറലാണ്. കമ്പനി അതിനോടുള്ള തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അത് ഇങ്ങനെയാണ്.” ഈ ഫോട്ടോ സത്യമാണെന്ന് ഞങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞങ്ങളുടെ ഫാക്ടറിയിൽ നിർമ്മിച്ച ബോളുകളുടെ കളക്ഷൻ സ്വീകരിക്കാൻ കാണിച്ച എളിമക്ക് ഞങ്ങൾ നന്ദി പറയുന്നു. ഇത് നിങ്ങളുടെ കൈകളിൽ എത്തിയതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.നിങ്ങളുടെ പുഞ്ചിരി എല്ലാ അർജന്റീനക്കാർക്കും സന്തോഷം നൽകുന്നു ” ഇതാണ് അവർ ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്. ഏതായാലും അർജന്റീനക്കും മെസ്സിക്കുമുള്ള സമ്മാനങ്ങൾ ഇപ്പോഴും നിലക്കാതെ പ്രവഹിക്കുകയാണ്.