23 മയാമി താരങ്ങളുടെ മുഴുവൻ സാലറിയേക്കാൾ കൂടുതൽ, മെസ്സിയുടെ വേൾഡ് കപ്പ് ജേഴ്സികൾ വിറ്റ് പോയി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ നായകത്വത്തിലായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്.മെസ്സി മികച്ച പ്രകടനമാണ് വേൾഡ് കപ്പിൽ ഉടനീളം പുറത്തെടുത്തത്. 5 മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് മെസ്സിയായിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ നേടിയതും സെക്കന്റ് ടോപ് സ്കോററായതും മെസ്സി തന്നെയായിരുന്നു.

ഈ വേൾഡ് കപ്പിൽ ലയണൽ മെസ്സി അണിഞ്ഞ 6 ജേഴ്സികൾ ലേലത്തിൽ വച്ചിരുന്നു. പ്രമുഖ ഓക്ഷൻ ഹൗസായ സോത്ബൈയാണ് മെസ്സിയുടെ ജേഴ്‌സികൾ ലേലത്തിൽ വെച്ചിരുന്നത്.ആ ജേഴ്സികളുടെ വിൽപ്പന ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഒരു വലിയ തുക തന്നെ ഇതിലൂടെ കളക്ട് ചെയ്യാൻ ഈ ഓക്ഷൻ ഹൗസിന് സാധിച്ചിട്ടുണ്ട്.

അതായത് ആകെ ഈ ആറ് ജേഴ്സികൾക്കും കൂടിയായി 7.8 മില്യൻ ഡോളർ ആണ് ലഭിച്ചിട്ടുള്ളത്. അതായത് ശരാശരി ഒരു ജേഴ്സിക്ക് 1.6 മില്യൺ ഡോളർ ലഭിച്ചു കഴിഞ്ഞു. ഇത് വലിയ ഒരു തുക തന്നെയാണ് എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഒരു ഉദാഹരണത്തിന് ലയണൽ മെസ്സിയുടെ ഇന്റർ മായാമിയിലെ ഇരുപത്തിമൂന്ന് സഹതാരങ്ങളുടെ ഒരു വർഷത്തെ സാലറി ഒരുമിച്ച് ചേർത്താൽ പോലും ഈ തുകയോളം വരില്ല എന്നതാണ് യാഥാർത്ഥ്യം.അത്രയും ഒരു വലിയ തുകക്ക് തന്നെയാണ് ഇത് വിറ്റു പോയിട്ടുള്ളത്.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തുക ഉപയോഗിക്കുക എന്നത് നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒരു കാര്യമാണ്. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ ജേഴ്സികളായിട്ടും ലയണൽ മെസ്സി അതൊരു നല്ല കാര്യത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു.തീർച്ചയായും അത് കയ്യടി അർഹിക്കുന്ന ഒന്നാണ്. മെസ്സിയുടെ വേൾഡ് കപ്പ് കിരീടനേട്ടത്തിന് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ ജേഴ്‌സികൾ ലേലത്തിൽ വിറ്റു പോയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *