21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ബ്രസീലിയൻ താരങ്ങൾ ഇവർ!

ഒരുപാട് ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള രാജ്യമാണ് ബ്രസീൽ. ഇപ്പോഴും ബ്രസീലിൽ പ്രതിഭകൾക്ക് ഒരു പഞ്ഞവുമില്ല. നിരവധി സൂപ്പർ താരങ്ങളാണ് ഓരോ വർഷവും ബ്രസീലിൽ നിന്ന് ഉദയം ചെയ്തുകൊണ്ടിരിക്കുന്നത്.21-ആം നൂറ്റാണ്ടിന്റെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ഒരുപാട് പ്രതിഭകൾ ഈ നൂറ്റാണ്ടിൽ ബ്രസീലിൽ നിന്നും ഉണ്ടായിട്ടുണ്ട്. അവരിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ ഇപ്പോൾ സ്പോർട്സ് കീഡ വിശകലനം ചെയ്തിട്ടുണ്ട്. റാങ്ക് അടിസ്ഥാനത്തിലുള്ള ആ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്നു പരിശോധിക്കാം.

5- മാഴ്‌സെലോ

ബ്രസീലിന്റെ സൂപ്പർ താരങ്ങളിൽ ഒരാളാണ് മാഴ്‌സെലോ. നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നു.റയലിന് വേണ്ടി 544 മത്സരങ്ങൾ കളിച്ച താരം 41 ഗോളുകളും 101 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ബ്രസീലിനോടൊപ്പവും റയലിനോടൊപ്പവും ഒട്ടേറെ കിരീടനേട്ടങ്ങൾ.

4- ഡാനി ആൽവെസ്

യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം. നിലവിൽ ബാഴ്‌സയിൽ തിരിച്ചെത്തിയിട്ടുണ്ട്. കരിയറിൽ ആകെ 824 മത്സരങ്ങൾ കളിച്ചു.59 ഗോളുകളും 168 അസിസ്റ്റുകളും സ്വന്തമാക്കി.45 കിരീടങ്ങൾ ഉള്ള ആൽവസാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം.

3- കക്ക

2007-ലെ ബാലൺ ഡി’ഓർ ജേതാവ്.യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് വേണ്ടി കളിച്ചു.കരിയറിൽ 529 മത്സരങ്ങൾ.161 ഗോളുകളും 154 അസിസ്റ്റുകളും സ്വന്തമാക്കി.2017-ൽ ഫുട്ബോളിനോട് വിടപറഞ്ഞു.

2-നെയ്മർ

സമകാലിക ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാൾ.നിലവിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്നു.452 ക്ലബ് മത്സരങ്ങളിൽ നിന്ന് 265 ഗോളുകളും 205 അസിസ്റ്റുകളും.ബ്രസീലിനായി 116 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ.ഒരുപിടി കിരീടങ്ങളും നെയ്മറുടെ ഷെൽഫിൽ ഉണ്ട്.

1-റൊണാൾഡിഞ്ഞോ

മാന്ത്രികൻ എന്ന വിളിപ്പേരുള്ള താരം.ബാഴ്‌സക്ക് വേണ്ടിയും ബ്രസീലിന് വേണ്ടിയും ഒട്ടേറെ മാസ്മരിക പ്രകടനങ്ങൾ. നിരവധി കിരീടനേട്ടങ്ങൾ.ബാലൺ ഡി’ഓർ ജേതാവ്.2018-ൽ ഫുട്ബോളിനോട് വിടപറഞ്ഞു.

ഇതാണ് സ്പോർട്സ് കീഡയുടെ 21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബ്രസീലിയൻ താരങ്ങൾ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *