2030 വേൾഡ് കപ്പ് 6 രാജ്യങ്ങളിൽ, ആദ്യ മത്സരത്തിലൊന്നിന് സാക്ഷിയാവാൻ അർജന്റീന!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനയായിരുന്നു സ്വന്തമാക്കിയിരുന്നത്. കലാശ പോരാട്ടത്തിൽ ഫ്രാൻസിനെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്.ഇനി 2026 ലാണ് അടുത്ത വേൾഡ് കപ്പ് അരങ്ങേറുക.കാനഡ,മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളാണ് അടുത്ത വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
അതിനുശേഷം 2030 ലാണ് വേൾഡ് കപ്പ് അരങ്ങേറുക. ആ വേൾഡ് കപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ ഫിഫ പങ്കുവെച്ചിട്ടുണ്ട്. മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് 2030ലെ വേൾഡ് കപ്പ് അരങ്ങേറുക.യൂറോപ്പ്, ആഫ്രിക്ക,സൗത്ത് അമേരിക്ക എന്നിവരാണ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുക. വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്ബോളും ഐക്യം കൊണ്ടുവരുന്നു എന്നാണ് ഇതേക്കുറിച്ച് ഫിഫയുടെ പ്രസിഡണ്ടായ ജിയാനി ഇൻഫാന്റിനോ പറഞ്ഞത്.
Morocco, Portugal and Spain will host the 2030 World Cup, with Uruguay, Argentina and Paraguay hosting the first three games to mark the tournament’s 100-year anniversary 🏆
— B/R Football (@brfootball) October 4, 2023
All six teams will automatically qualify and it will be the first tournament ever to be played across… pic.twitter.com/Y3uelecU3k
അതായത് പോർച്ചുഗൽ,സ്പെയിൻ,മൊറോക്കോ എന്നിവർ ചേർന്നുകൊണ്ട് ഈ വേൾഡ് കപ്പിന് വേണ്ടി ഒരു ബിഡ് സമർപ്പിച്ചിരുന്നു.അത് ഫിഫ സ്വീകരിക്കുകയായിരുന്നു.എന്നാൽ ഈ മൂന്ന് രാജ്യങ്ങളെ കൂടാതെ സൗത്ത് അമേരിക്കൻ രാജ്യങ്ങളായ അർജന്റീന,പരാഗ്വ,ഉറുഗ്വ എന്നിവരെ കൂടി ഫിഫ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ആദ്യത്തെ മൂന്ന് മത്സരങ്ങൾ ഈ രാജ്യങ്ങളിൽ വെച്ച് കൊണ്ടാണ് അരങ്ങേറുക. അതിനുശേഷമാണ് മത്സരങ്ങൾ സ്പെയിൻ,പോർച്ചുഗൽ മൊറോക്കോ എന്നിവിടങ്ങളിലേക്ക് മാറുക.
ഫിഫ വേൾഡ് കപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചു കൊണ്ടാണ് ഇത്തരത്തിൽ സംഘടിപ്പിക്കാൻ ഫിഫ തീരുമാനിച്ചിട്ടുള്ളത്. 1930ലെ ആദ്യ വേൾഡ് നടന്നത് ഉറുഗ്വയുടെ തലസ്ഥാനമായ മോന്റെവീഡിയോയിലായിരുന്നു. അവിടെ വെച്ചുകൊണ്ടുതന്നെയാണ് നൂറാം വാർഷികത്തിന്റെ ആഘോഷവും നടക്കുക. അതിന്റെ ഭാഗമായി കൊണ്ടാണ് പരാഗ്വയിലും അർജന്റീനയിലും ഓരോ മത്സരങ്ങൾ വീതം കളിക്കുക.എന്തായാലും വിപുലമായ പരിപാടികൾ തന്നെ ഫിഫ സംഘടിപ്പിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.