2030 വേൾഡ് കപ്പ് സ്റ്റേഡിയങ്ങൾ,ബാഴ്സയും റയലും ലിസ്റ്റിൽ

അടുത്ത വേൾഡ് കപ്പ് അഥവാ 2026 ലെ വേൾഡ് കപ്പ് മൂന്ന് രാജ്യങ്ങളിൽ വെച്ച് കൊണ്ടാണ് നടക്കുന്നത്.പ്രധാനമായും അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ കാനഡയും മെക്സിക്കോയുമുണ്ട്. പിന്നീട് നടക്കുന്ന വേൾഡ് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ ഫിഫ വേൾഡ് കപ്പ് തങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കുകയാണ്.

അതായത് 1930ലായിരുന്നു ആദ്യ വേൾഡ് കപ്പ് നടന്നത്. അതുകൊണ്ടുതന്നെ 2030ലെ വേൾഡ് കപ്പ് ഗംഭീരമായി സംഘടിപ്പിക്കാൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊണ്ട് 6 രാജ്യങ്ങളാണ് 2030ലെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സൗത്ത് അമേരിക്കൻ രാജ്യങ്ങളായ അർജന്റീന,ഉറുഗ്വ,പരെഗ്വ എന്നിവർ കുറച്ച് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. പ്രധാനമായും സ്പെയിനാണ് ഈ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ പോർച്ചുഗലും മൊറോക്കോയുമുണ്ട്.

2030 വേൾഡ് കപ്പിലേക്കുള്ള സ്റ്റേഡിയങ്ങളുടെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ 11 സ്റ്റേഡിയങ്ങളെ ഇപ്പോൾ പ്രൊപ്പോസ് ചെയ്തു കഴിഞ്ഞു.അതിലൊന്ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവാണ്. ഫൈനൽ മത്സരം അവിടെ വച്ച് സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നുണ്ട്. കൂടാതെ നിർദ്ദേശിക്കപ്പെട്ട സ്റ്റേഡിയങ്ങളിൽ ബാഴ്സലോണയുടെ സ്റ്റേഡിയമായ ക്യാമ്പ് നൗവും ഉണ്ട്. അതേ സമയം സ്പെയിനിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റേഡിയം ആയ വലൻസിയയുടെ മെസ്റ്റല്ലയെ ഇവർ പരിഗണിച്ചിട്ടില്ല.

സെവിയ്യ,മലാഗ,റയൽ സോസിഡാഡ്,അത്ലറ്റിക്ക് ക്ലബ്,ലാസ് പാൽമസ്,എസ്പനോൾ എന്നിവരുടെ സ്റ്റേഡിയങ്ങളൊക്കെ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. 6 രാജ്യങ്ങളിലുമായി ഏകദേശം 45 സ്റ്റേഡിയങ്ങൾ ഈ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിലുള്ള ആറ് സ്റ്റേഡിയങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനോടൊപ്പം പുതിയ ഒരു സ്റ്റേഡിയം കൂടി നിർമ്മിക്കുമെന്ന് മൊറൊക്കോ നേരത്തെ അറിയിച്ചിരുന്നു. ഏതായാലും ഏറ്റവും വിപുലമായ രീതിയിൽ ആയിരിക്കും ഫിഫ 2030ലെ വേൾഡ് കപ്പ് നടത്തുക

Leave a Reply

Your email address will not be published. Required fields are marked *