2026 വേൾഡ് കപ്പിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ സ്കലോണി ഉണ്ടാവുമോ? പ്രതികരണവുമായി AFA പ്രസിഡണ്ടും പരിശീലകനും!
സമീപകാലത്ത് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. ഇനി ഖത്തർ വേൾഡ് കപ്പ് എന്ന വലിയ ലക്ഷ്യമാണ് അർജന്റീനയുടെ മുന്നിലുള്ളത്.
അർജന്റീനയുടെ ഈ മികവിന് പ്രധാന കാരണമായത് പരിശീലകനായ ലയണൽ സ്‌കലോണിയാണ്. അതുകൊണ്ടുതന്നെ ഖത്തർ വേൾഡ് കപ്പിന് ശേഷവും അദ്ദേഹം തന്നെ തുടരുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സ്‌കലോണി തുടരുമെ ന്നുള്ള കാര്യം AFA പ്രസിഡന്റായ ക്ലോഡിയോ ടാപിയ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.2026 വേൾഡ് കപ്പ് പൂർത്തിയാകുന്നതുവരെ സ്‌കലോണി ഉണ്ടാകുമെ
ന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ടാപ്പിയ പറഞ്ഞത് ഇങ്ങനെയാണ്.
” 2026 ലെ വേൾഡ് കപ്പ് അവസാനിക്കുന്നതുവരെ ലയണൽ സ്‌കലോണി ഇവിടെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഞങ്ങൾ ടീമിന്റെ ഈ പ്രോജക്ട് തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇനിയും കുറച്ചധികം കാലത്തേക്ക് ഇവിടെ സ്‌കലോനേറ്റ ഉണ്ടാവും ” ഇതാണ് AFA പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
അതേസമയം ഖത്തർ വേൾഡ് കപ്പിനു ശേഷവും ഇവിടെ തുടരുമോ എന്നുള്ള ചോദ്യം സ്‌കലോണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതിനുള്ള മറുപടി അദ്ദേഹം നൽകിയത് ഇങ്ങനെയാണ്.
🚨Tapia confirmó la continuidad de Scaloni en la #SelecciónArgentina hasta 2026: "Hay Scaloneta para rato"
— TyC Sports (@TyCSports) September 28, 2022
El presidente de la AFA anunció que el DT continuará en su cargo tras Qatar 2022. "Seguimos apostando al proyecto", dijo.https://t.co/d8io5hroVo
” അർജന്റൈൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ ആർക്കാണ് ആഗ്രഹമുണ്ടാവാതിരിക്കുക? എനിക്ക് പ്രസിഡന്റുമായി നല്ല ബന്ധമാണുള്ളത്. ഞങ്ങൾ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ശരിയായ പാതയിൽ തന്നെയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത് ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.
അതായത് അദ്ദേഹം ഇവിടെ തുടരുമെന്നുള്ള സൂചനകളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.സ്‌കലോണി തുടരുമെന്നുള്ള കാര്യം അർജന്റീനയുടെ ആരാധകർക്ക് വലിയ സന്തോഷം പകരുന്ന ഒരു കാര്യമായിരിക്കും.