2020-ൽ അർജന്റീനയുടെ പ്രകടനം എങ്ങനെ? 2021-ലെ വെല്ലുവിളികളെന്ത്? ഒരു വിശകലനം !
ഫുട്ബോൾ ലോകത്തെ സംബന്ധിച്ചെടുത്തോളം ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നു പോയത്. കോവിഡ് മൂലം ഒരുപാട് മത്സരങ്ങൾ നിർത്തിവെക്കുകയും മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോപ്പ അമേരിക്ക. മാറ്റിവെച്ച കോപ്പ ഈ വർഷം നടത്തപ്പെടും. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് ആശ്വസിക്കാവുന്ന ഒരു വർഷമാണ് കഴിഞ്ഞു പോയത്. കോവിഡ് മൂലം കേവലം നാലു മത്സരങ്ങൾ മാത്രമാണ് അർജന്റീന കളിച്ചിട്ടുള്ളത്. ഈ നാലു മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. മൂന്ന് ജയവും ഒരു സമനിലയുമാണ് അർജന്റീനയുടെ സമ്പാദ്യം. ഒക്ടോബർ എട്ടിനാണ് അർജന്റീന ഈ വർഷത്തെ ആദ്യമത്സരം കളിച്ചത്.
#Resumen2020 La #SelecciónMayor disputó cuatro encuentros por #Eliminatorias, con un saldo de tres victorias y un empate.
— Selección Argentina 🇦🇷 (@Argentina) December 31, 2020
📝 https://t.co/W4rFCMsZcs pic.twitter.com/sdbrxgwJbW
ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന വിജയം നേടുകയയായിരുന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷം ലാപാസിൽ വെച്ച് അർജന്റീന ബൊളീവിയയെ നേരിട്ടു. ഈ മത്സരത്തിൽ 2-1 ന്റെ ചരിത്രവിജയമാണ് അർജന്റീന നേടിയത്. ലൗറ്ററോ, കൊറേയ എന്നിവരാണ് ആ ഗോളുകൾ നേടിയത്. പിന്നീട് നവംബറിൽ പരാഗ്വയെയാണ് അർജന്റീന നേരിട്ടത്. ആ മത്സരത്തിൽ 1-1 ന് അർജന്റീന സമനില വഴങ്ങുകയായിരുന്നു. നിക്കോളാസ് ഗോൺസാലസായിരുന്നു അന്ന് അർജന്റീനയുടെ ഗോൾ നേടിയത്.
പിന്നീട് പെറുവിനെയാണ് അർജന്റീന കഴിഞ്ഞ വർഷത്തെ അവസാനമത്സരത്തിൽ നേരിട്ടത്. 2-0 യുടെ വിജയം ആ മത്സരത്തിൽ നേടാൻ അർജന്റീനക്ക് സാധിച്ചു. നിക്കോളാസ് ഗോൺസാലസും ലൗറ്ററോ മാർട്ടിനെസുമാണ് അന്ന് ഗോളുകൾ നേടിയത്. 2020-ൽ കളിച്ച നാലു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ നേടാൻ അർജന്റീനക്ക് കഴിഞ്ഞപ്പോൾ രണ്ട് ഗോളുകളാണ് അർജന്റീന വഴങ്ങിയത്. 2021-ൽ പ്രധാനപ്പെട്ട മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് പുറമേ കോപ്പ അമേരിക്കയും അർജന്റീന കളിക്കേണ്ടതുണ്ട്. ഉറുഗ്വ, ബ്രസീൽ, ചിലി, കൊളംബിയ, വെനിസ്വേല എന്നിവരെയാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന നേരിടേണ്ടത്.
അതേസമയം ഓസ്ട്രേലിയ, ബൊളീവിയ, ഉറുഗ്വ, ചിലി, പരാഗ്വ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കോപ്പ അമേരിക്കയിൽ അർജന്റീനയുടെ സ്ഥാനം. ഫിഫ റാങ്കിങ്ങിലും അർജന്റീന തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1642 പോയിന്റോടെ ഏഴാം സ്ഥാനത്താണ് അർജന്റീന ഈ വർഷം ഫിനിഷ് ചെയ്തത്. പൊതുവെ അർജന്റീനയെ സംബന്ധിച്ചെടുത്തോളം ഒരു നല്ല വർഷമാണ് 2020 എന്ന് പറയേണ്ടിയിരിക്കുന്നു.
#SeleccionesJuveniles Actualidad de los jugadores categorías 2002 y 2003 ⚽
— Selección Argentina 🇦🇷 (@Argentina) December 31, 2020
Repasamos el presente de nuestras promesas 🇦🇷
📝 https://t.co/4gAwopjwAa pic.twitter.com/5rrx8Bh7Xa