2020-ലെ ഗോൾവേട്ടക്കാരൻ ലെവന്റോസ്ക്കി തന്നെ, മുൻ വർഷങ്ങളിൽ ക്രിസ്റ്റ്യാനോ-മെസ്സി ആധിപത്യം !
ഈ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കി. യുവേഫയാണ് കഴിഞ്ഞ വർഷത്തെ ഗോളടി വീരൻമാരുടെ കണക്കുകൾ പുറത്ത് വിട്ടത്. ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ ഗോളുകളാണ് യുവേഫ പരിഗണിച്ചിരിക്കുന്നത്. യൂറോപ്യൻ ടോപ് ഫൈറ്റ് ക്ലബുകൾക്ക് വേണ്ടി നേടിയ ഗോളുകൾ, ഇതിൽ ഡോമസ്റ്റിക്ക് കപ്പുകൾ ഉൾപ്പെടുമ്പോൾ സൗഹൃദമത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ സീനിയർ ഇന്റർനാഷണൽ ടീമിന് വേണ്ടി നേടിയ ഗോളുകൾ, ഇതിൽ സൗഹൃദമത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗോളുകളാണ് യുവേഫ പരിഗണിച്ചിരിക്കുന്നത്. ഇതു പ്രകാരം ഈ വർഷം 44 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളാണ് ലെവന്റോസ്ക്കി ബയേണിനും പോളണ്ടിനുമായി നേടിയത്. ഈ വർഷത്തെ പ്രധാനപ്പെട്ട ഗോൾവേട്ടക്കാരുടെ ലിസ്റ്റ് താഴെ നൽകുന്നു.
47 goals from 44 games: Robert Lewandowski (Bayern München & Poland)
44 goals from 45 games: Cristiano Ronaldo (Juventus & Portugal)
40 goals in 52 games: Romelu Lukaku (Internazionale Milano & Belgium)
39 goals in 37 games: Erling Braut Haaland (Borussia Dortmund & Norway)
34 goals in 42 games: Ciro Immobile (Lazio & Italy)
33 goals in 38 games: Jean-Pierre Nsame (Young Boys)
33 goals in 42 games: Rauno Sappinen (Flora & Estonia)
30 goals from 41 games: Nikita Rukavytsya (Maccabi Haifa)
29 goals from 41 games: Kylian Mbappé (Paris Saint-Germain & France)
28 goals in 26 games: Kasper Junker (Bodø/Glimt)
28 goals in 56 games: Bruno Fernandes (Sporting CP, Manchester United & Portugal)
⚽ The top scorer of 2020 – who else but @lewy_official 🥇
— UEFA.com (@UEFAcom) January 1, 2021
See the full top ten 👇
കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
2019: Robert Lewandowski (Bayern München & Poland) 54 goals from 58 games
2018: Lionel Messi (Barcelona & Argentina) 51 goals from 54 games
2017: Harry Kane (Tottenham Hotspur & England) 56 goals from 52 games
2016: Lionel Messi (Barcelona & Argentina) 59 goals from 62 games
2015: Cristiano Ronaldo (Real Madrid & Portugal) 57 goals from 57 games
2014: Cristiano Ronaldo (Real Madrid & Portugal) 61 goals from 60 games
2013: Cristiano Ronaldo (Real Madrid & Portugal) 69 goals from 59 games
2012: Lionel Messi (Barcelona & Argentina) 91 goals from 69 games
2011: Cristiano Ronaldo (Real Madrid & Portugal) 60 goals from 60 games
2010: Lionel Messi (Barcelona & Argentina) 60 goals from 64 games