2014-ലെ നെയ്മറാണ് നിങ്ങൾ : ടിറ്റെ വിനീഷ്യസിനോട് പറഞ്ഞത്!
സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. റയൽ മാഡ്രിഡ് ലാലിഗയും യുവേഫ ചാമ്പ്യൻസ് ലീഗും നേടിയപ്പോൾ അതിൽ വലിയ പങ്കുവഹിക്കാൻ വിനീഷ്യസിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തിൽ വരുന്ന വേൾഡ് കപ്പിൽ ബ്രസീലിയൻ ആരാധകർ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്.
ഏതായാലും നിലവിൽ നെയ്മർ ജൂനിയർ മുന്നേറ്റനിരയിൽ സെന്റർ പൊസിഷനിലാണ് കളിക്കാറുള്ളത്.2014-ൽ നെയ്മർ ജൂനിയർ വിങ്ങറായിട്ടായിരുന്നു കളിച്ചിരുന്നത്. എന്നാൽ 2014 ലെ നെയ്മറുടെ അതെ റോളാണ് നിലവിൽ വിനീഷ്യസിന് വഹിക്കാനുള്ളത് എന്നാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം താൻ വിനീഷ്യസിനെ അറിയിച്ചിട്ടുണ്ടെന്നും ടിറ്റെ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Em entrevista ao podcast "Sexta Estrela" do ge, Tite diz que é burrice usar Neymar pelos lados: "Ele não é problema, é solução"https://t.co/27BFKJbCDA
— ge (@geglobo) June 27, 2022
” 2014-ലെ നെയ്മറാണ് നിങ്ങൾ എന്നുള്ള കാര്യം ഞാൻ ഒരു പരിശീലനത്തിനിടെ വിനീഷ്യസ് ജൂനിയറിനോട് പറഞ്ഞിരുന്നു. കാരണം അന്നത്തെ നെയ്മർ എഫ്സി ബാഴ്സലോണയിലും ദേശീയ ടീമിലും വിങ്ങിലായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഇന്ന് മധ്യത്തിലാണ് നെയ്മർ കളിക്കുന്നത് ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.
ബ്രസീലിന് വേണ്ടി കുറച്ചു മത്സരങ്ങൾ വിനീഷ്യസ് കളിച്ചിട്ടുണ്ടെങ്കിലും ഒരു അസാമാന്യ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ താരത്തിന് കഴിഞ്ഞിട്ടില്ല.എന്നാൽ വിനീഷ്യസ് ഉടൻതന്നെ അതിന് പരിഹാരം കാണുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.