20 ക്ലബുകൾ റെഡി, യൂറോപ്പ്യൻ സൂപ്പർ ലീഗ് നടക്കും:വമ്പൻ പ്രഖ്യാപനവുമായി ചീഫ്.

ഏപ്രിൽ 2021ലായിരുന്നു യൂറോപ്പ്യൻ സൂപ്പർ ലീഗ് എന്ന ആശയം ഫുട്ബോൾ ലോകത്ത് അവതരിക്കപ്പെട്ടത്. റയൽ മാഡ്രിഡ്,ബാഴ്സലോണ,യുവന്റസ് എന്നിവർ മുൻകൈ എടുത്തുകൊണ്ടായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. എന്നാൽ യുവേഫയും ഫിഫയും ഇത് തടഞ്ഞു. ഇതോടുകൂടി സൂപ്പർ ലീഗ് അധികൃതർ യൂറോപ്പ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 21ആം തീയതി സൂപ്പർ ലീഗിനെ അനുകൂലമായ വിധി യൂറോപ്പ്യൻ കോടതി പുറപ്പെടുവിക്കുകയും ചെയ്തു.

ഇതോടെ സൂപ്പർ ലീഗ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല നിർണായക പ്രഖ്യാപനം ഇപ്പോൾ സൂപ്പർ ലീഗിന്റെ ചീഫ് ആയ അനസ് ലഗ്രാരി നടത്തിയിട്ടുണ്ട്.അതായത് സൂപ്പർ ലീഗിൽ പങ്കെടുക്കാൻ 20 ക്ലബ്ബുകൾ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചീഫ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഡിസംബർ 21 തീയതി മുതൽ ഞങ്ങൾ ഏകദേശം 50 ക്ലബ്ബുകളോട് സംസാരിച്ചിട്ടുണ്ട്.അതിൽ 20 ക്ലബ്ബുകൾ വളരെയധികം മോട്ടിവേറ്റഡ് ആണ്. അവർ ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. ഈ കോമ്പറ്റീഷൻ തുടങ്ങാൻ ആവശ്യമായ ക്ലബ്ബുകളെ ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. ആ ക്ലബ്ബുകളുടെ പേര് വിവരങ്ങൾ ഞാനിപ്പോൾ പുറത്തു വിടുന്നില്ല.അതാണ് ഈ സന്ദർഭത്തിൽ നല്ലത്. ഞങ്ങൾ ക്ലബ്ബുകളോടും ഫുട്ബോൾ അസോസിയേഷനുകളോടും ഫാൻസ് അസോസിയേഷനുകളോടും താരങ്ങളോടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.എല്ലാവർക്കും ഈ പ്രോജക്ടിനെ കുറിച്ച് കൃത്യമായ ധാരണ ഇപ്പോൾ ലഭിച്ചു തുടങ്ങി. ഫുട്ബോളിനെ ഇംപ്രൂവ് ജയിക്കാൻ വേണ്ടി നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാം ” ഇതാണ് ESL ചീഫ് പറഞ്ഞിട്ടുള്ളത്.

ഏതായാലും കോടതിയിൽ നിന്നും അനുകൂല വിധി വന്നതോടുകൂടി സൂപ്പർ ലീഗുമായി മുന്നോട്ടു പോകാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.യുവേഫയും ഫിഫയും ഭീമമായ വരുമാനം കൈപ്പറ്റുന്നുവെന്നും അതിന്റെ അർഹമായ ഒരു ഭാഗം ക്ലബ്ബുകൾക്ക് നൽകുന്നില്ല എന്നുമാണ് ഇവർ പ്രധാനമായും ആരോപിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകൾക്കും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *