18 മില്യൺ ഡോളർ,ക്രിസ്റ്റ്യാനോയുടെ കാർ ശേഖരം ഞെട്ടിപ്പിക്കുന്നത്!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാര് എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല,അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറിയുള്ള താരവും ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരവും റൊണാൾഡോ തന്നെയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം ഏകദേശം 500 മില്യൺ ഡോളറോളം എല്ലാ മേഖലയിൽ നിന്നുമായി ക്രിസ്റ്റ്യാനോ സമ്പാദിക്കുന്നുണ്ട്.

ആഡംബര വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള ഒരു വ്യക്തി കൂടിയാണ് റൊണാൾഡോ. നിരവധി ആഡംബര കാറുകൾ റൊണാൾഡോക്ക് ഇപ്പോൾ സ്വന്തമായുണ്ട്. ഏകദേശം 18 മില്യൺ ഡോളറോളം വിലവരുന്ന കാറുകൾ റൊണാൾഡോക്കുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊണാൾഡോയുടെ കാർ ശേഖരത്തിലെ പ്രധാനപ്പെട്ട കാറുകളെയും അവയുടെ വിലയേയും നമുക്കൊന്ന് പരിശോധിക്കാം.

Bugatti Chiron, Bugtatti Veyron & Bugatti Centodieci | $13.12 Million

McLaren Senna | $1 Million

Rolls-Royce Phantom & Rolls-Royce Cullinan | $1.3 Million

Ferrari trio | $995,000

Lamborghini Aventador LP 700-4 | $318,000

Bentley duo | $531,601

Aston Martin DB9 | $200,000

Maserati GranCabrio | $140,000

BMW M6 | $109,400

Mercedes | $249,400

Porsche trio | $337,400

Audi duo | $172,300

ഇതൊക്കെയാണ് റൊണാൾഡോയുടെ കാർ ശേഖരത്തിലെ പ്രധാനികൾ. മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സിയും കാറുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. നിരവധി ആഡംബര വാഹനങ്ങൾ മെസ്സിക്കുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *