100 വർഷമെങ്കിലും മെസ്സി അർജന്റീനക്കൊപ്പമുണ്ടായിരുന്നുവെങ്കിൽ..! ലിസാൻഡ്രോ മാർട്ടിനെസ് പറയുന്നു

ഈ സീസണിൽ അയാക്സിന് വേണ്ടി നല്ല രീതിയിൽ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് അർജന്റൈൻ താരം ലിസാൻഡ്രോ മാർട്ടിനെസ്.അയാക്സിന് വേണ്ടി അഞ്ച് ലീഗ് മത്സരങ്ങളിലും അവസാന 9 മത്സരങ്ങളിൽ 8 മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച താരമാണ്.2019-ൽ വെനിസ്വേലക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഈ താരത്തിന് സാധിച്ചിരുന്നു.23-കാരനായ ഈ പ്രതിരോധനിര താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകിയിരുന്നു. കോപ്പ അമേരിക്ക, ഒളിമ്പിക്സ് എന്നിവയെ കുറിച്ച് സമയത്ത് തന്നെ അദ്ദേഹം സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് സംസാരിക്കാനും മറന്നില്ല.മെസ്സി 100 വർഷമെങ്കിലും അർജന്റീനക്കൊപ്പമുണ്ടായിരുന്നുവെങ്കിൽ എന്ന് താൻ ആശിച്ചു പോവുകയാണ് എന്നാണ് മാർട്ടിനെസ് പറഞ്ഞത്. എന്നാൽ അത്‌ സാധ്യമല്ലെന്നും ഉള്ളിടത്തോളം കാലം അദ്ദേഹത്തെ ആസ്വദിക്കുക എന്നതാണ് തങ്ങളിപ്പോൾ ചെയ്യുന്നത് എന്നുമാണ് ലിസാൻഡ്രോ പറഞ്ഞത്.

” മെസ്സി ജന്മനാ ഒരു നായകനാണ്.ഒരു 100 വർഷമെങ്കിലും അദ്ദേഹം അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്.. എന്നാൽ അത്‌ സാധ്യമല്ലല്ലോ.അത്കൊണ്ട് കൊണ്ട് തന്നെ ഞങ്ങൾക്ക് കഴിയാവുന്നത്രെ അദ്ദേഹത്തെ ആസ്വദിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.അദ്ദേഹത്തിന്റെ കളി കാണുന്നതും നിരീക്ഷിക്കുന്നതും പ്രത്യേക അനുഭൂതിയാണ് നൽകുക.അദ്ദേഹം കളിക്കുന്നതും വ്യത്യസ്ഥമായി ചിന്തിക്കുന്നതുമൊക്കെ അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ആർക്കും സംശയമുണ്ടാവാൻ വഴിയില്ല. കാരണം അദ്ദേഹം ഒരു ഇൻക്രെഡിബളായ ഒരു താരമാണ് ” ലിസാൻഡ്രോ മാർട്ടിനെസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *