ഹാലന്റിനല്ല,വോട്ട് ചെയ്തത് മെസ്സിക്ക്,എന്ത്കൊണ്ടെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ജേണലിസ്റ്റ്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്.എന്നാൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഇപ്പോഴും ഫുട്ബോൾ ലോകത്ത് നിലനിൽക്കുന്നുണ്ട്.ലയണൽ മെസ്സിയെക്കാൾ ഇത്തവണത്തെ പുരസ്കാരം അർഹിച്ചത് ഹാലന്റാണ് എന്ന അഭിപ്രായക്കാർ ഇപ്പോൾ സജീവമാണ്. ഇതിനുള്ള പല കാരണങ്ങളും അവർ നിരത്തുന്നുമുണ്ട്.
എന്നാൽ ഇംഗ്ലണ്ടിൽ കളിക്കുന്ന ഹാലന്റിന് ഇംഗ്ലീഷ് ജേണലിസ്റ്റ് പോലും വോട്ട് ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമമായ ദി ടൈംസിന്റെ ചീഫ് ഫുട്ബോൾ എഡിറ്ററായ ഹെൻറി വിന്റർ ലയണൽ മെസ്സിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് മെസ്സിക്ക് വോട്ട് ചെയ്തത് എന്നതിനുള്ള ഒരു കാരണം ഹെൻറി തന്നെ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Leo Messi's records are wild 🤯 pic.twitter.com/tyyrtOdedG
— B/R Football (@brfootball) November 2, 2023
” ഫുട്ബോളിൽ കിരീടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഖത്തറിൽ ലയണൽ മെസ്സി നടത്തിയ ആ പ്രകടനം മാത്രം മതി അദ്ദേഹം ബാലൺഡി’ഓർ പുരസ്കാരത്തിന് അർഹനാണ് എന്ന് തെളിയാൻ. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉള്ള ഒരു കരിയർ മെസ്സിക്ക് ഉണ്ടായിരുന്നുവെങ്കിലും വേൾഡ് കപ്പ് അദ്ദേഹത്തിന് ആവശ്യമായിരുന്നു. അർജന്റീന ടീമിലെ പരിശീലകനും താരങ്ങളുമൊക്കെ യുവാക്കളായിരുന്നു.അതുകൊണ്ടുതന്നെ സമ്മർദ്ദം മുഴുവനും മെസ്സിയുടെ ചുമലിൽ ആയിരുന്നു. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ കൂടുതൽ പ്രഷറിലേക്ക് മെസ്സി പോയി.പക്ഷേ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് മെസ്സി കിരീടം നേടി.മെസ്സി ഒരു കവിതയാണ്. വരുന്ന ജനറേഷന് അദ്ദേഹം ഒരു മാതൃക പുരുഷനുമാണ് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരം മെസ്സിയാണ്. എട്ട്തവണയാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. ഇനി ഒരു ബാലൺഡി’ഓർ നേട്ടം ഉണ്ടാവില്ല എന്ന് മെസ്സി പറഞ്ഞിരുന്നു.പക്ഷേ ഇനിയും മെസ്സിക്ക് നേടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.