സൗദിയോട് തോറ്റത് നന്നായി : റോഡ്രിഗോ ഡി പോൾ

ഇന്ന് വേൾഡ് കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മധ്യനിരതാരമായ റോഡ്രിഗോ ഡി പോളായിരുന്നു സംസാരിച്ചിരുന്നത്.സൗദി അറേബ്യയോട് ആദ്യമത്സരത്തിൽ പരാജയപ്പെട്ടത് ടീമിന് പോസിറ്റീവായി എന്നാണ് റോഡ്രിഗോ ഡി പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യക്കെതിരെയുള്ള പരാജയം യഥാർത്ഥത്തിൽ വലിയ ഒരു പോസിറ്റീവ് ആയി മാറുകയാണ് ചെയ്തിട്ടുള്ളത്. ഞങ്ങൾക്ക് അത്ര പരിചയമില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിരുന്നത്.ഒരുപാട് കാലമായി ഞങ്ങൾ തോൽവി അറിഞ്ഞിട്ടില്ലായിരുന്നു.പക്ഷേ ഈ സാഹചര്യത്തെ തരണം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ ഏതു രൂപത്തിലുള്ള ഒരു ടീമാണ് എന്നുള്ളത് തെളിയിക്കാൻ കഴിഞ്ഞു. ഞങ്ങൾക്ക് സ്വയം എഴുന്നേൽക്കാനുള്ള ഒരു സമയമായിരുന്നു അത്. അത് ഞങ്ങൾ നടപ്പിലാക്കി ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്.എന്നാൽ പിന്നീട് മെക്സിക്കോയെയും പോളണ്ടിനെയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *