സ്‌ക്വാഡിലുള്ള സൂപ്പർതാരം പോർച്ചുഗീസ് ടീമിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു!

വരുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ പോർച്ചുഗീസ് ടീമുള്ളത്. രണ്ട് മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് നേരത്തെ പരിശീലകനായ സാന്റോസ് പ്രഖ്യാപിച്ചിരുന്നു. ബെൻഫിക്കയുടെ മുന്നേറ്റ നിര താരമായ റാഫ സിൽവ ഈ സ്‌ക്വാഡിൽ ഇടം നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അപ്രതീക്ഷിതമായി കൊണ്ട് റാഫ സിൽവ പോർച്ചുഗലിന്റെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഇക്കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ തന്നെ അറിയിച്ചിട്ടുണ്ട്. ഇനി നാഷണൽ ടീമിന് വേണ്ടി കളിക്കാൻ താൻ ഉണ്ടാവില്ല എന്നുള്ള കാര്യം റാഫ സിൽവ ഫെഡറേഷനെയും പരിശീലകനെയും അറിയിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് കളി നിർത്തുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പോർച്ചുഗല്ലിന്റെ ദേശീയ ടീമിന് ആകെ 40 മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് റാഫ സിൽവ. 25 തവണയാണ് ഇദ്ദേഹം സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്.എന്നാൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.2014 മുതലാണ് ഇദ്ദേഹം സീനിയർ ടീമിന് വേണ്ടി കളിക്കാൻ ആരംഭിച്ചത്.പോർച്ചുഗല്ലിന്റെ അണ്ടർ 20 ടീമിന് വേണ്ടി 2 മത്സരങ്ങളും അണ്ടർ 21 ടീമിന് വേണ്ടി 13 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 3 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.പോർച്ചുഗല്ലിനൊപ്പം യൂറോ കപ്പ് കിരീടവും നേഷൻസ് ലീഗ് കിരീടവും ഇദ്ദേഹം നേടിയിട്ടുണ്ട്.

ഏതായാലും താരത്തിന്റെ ഈ അപ്രതീക്ഷിത വിരമിക്കൽ പോർച്ചുഗീസ് ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.29 ആം വയസ്സിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഏതായാലും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ താരത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ഇനി എന്നും ഒരു ആരാധകനായി കൊണ്ട് പോർച്ചുഗൽ ടീമിനൊപ്പം ഉണ്ടാകുമെന്നും ഇദ്ദേഹം റാഫ സിൽവ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *