സ്‌കലോണി ചെയ്തത് പോലെ ലോകത്തെ അധികപേർക്കും ചെയ്യാൻ സാധിക്കില്ല : എമി മാർട്ടിനസ്!
2018 വേൾഡ് കപ്പിന് ശേഷം ലയണൽ സ്‌കലോണി പരിശീലക സ്ഥാനം ഏറ്റെടുത്തതോട് കൂടിയാണ് അർജന്റീനയുടെ സമയം തെളിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന് കീഴിൽ കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടാൻ അർജന്റീനക്ക് സാധിച്ചു. വലിയ അപരാജിത കുതിപ്പ് നടത്തിക്കൊണ്ട് ആധികാരികമായിത്തന്നെ അർജന്റീന വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും അർജന്റൈൻ പരിശീലകനെ പ്രശംസിച്ചുകൊണ്ട് ഗോൾകീപ്പറായ എമി മാർട്ടിനസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് സ്‌കലോണി ചെയ്തത് പോലെ ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കാൻ അധിക പരിശീലകർക്കും സാധിക്കില്ല എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
La clave de la Selección Argentina, el tremendo elogio a Scaloni y el llamado de Independiente
— TyC Sports (@TyCSports) June 20, 2022
Dibu Martínez habló del gran momento del equipo a cinco meses del Mundial de Qatar.https://t.co/f5MuPwUQey
” സ്‌കലോണി എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിരുന്നില്ല. എല്ലാവരും പറയും നിങ്ങൾക്ക് കൂടുതൽ പരിചയസമ്പത്ത് വേണമെന്ന്. പക്ഷേ നിങ്ങൾ നല്ല പരിശീലകൻ ആണെങ്കിൽ എപ്പോഴും നല്ല പരിശീലകൻ തന്നെയായിരിക്കും. അതിന് എക്സ്പീരിയൻസിന്റെ ആവശ്യമൊന്നുമില്ല.സ്‌കലോണി ചെയ്തത് പോലെ ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് ലോകത്തിലെ അധിക പരിശീലകർക്കും സാധിക്കാത്ത ഒരു കാര്യമാണ് ” ഇതാണ് എമിലിയാനോ മാർട്ടിനെസ് പറഞ്ഞിട്ടുള്ളത് .
അതേസമയം വരുന്ന വേൾഡ് കപ്പിനുള്ള ഒരുക്കത്തെ കുറിച്ചും ഇദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്. അതായത് മുമ്പെങ്ങും കാണാത്ത വിധമുള്ള തയ്യാറെടുപ്പുകൾ ആയിരിക്കും ഈ വേൾഡ് കപ്പിന് താൻ നടത്തുക എന്നാണ് മാർട്ടിനസ് കൂട്ടിചേർത്തിട്ടുള്ളത്.