സ്‌കലോണിക്ക് ജന്മനാടിന്റെ ആദരം,പരിശീലകന്റെ പേരിൽ ഇനി സ്ട്രീറ്റും!

2018 വേൾഡ് കപ്പിന് ശേഷമായിരുന്നു അർജന്റീനയുടെ താൽക്കാലിക പരിശീലകനായി കൊണ്ട് ലയണൽ സ്‌കലോണി എത്തിയത്.അധികം വൈകാതെ അദ്ദേഹം സ്ഥിര പരിശീലകനായി. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് അദ്ദേഹം അർജന്റീന ദേശീയ ടീമിൽ സൃഷ്ടിച്ചത്. സാധ്യമായതെല്ലാം അർജന്റീനക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2022ലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കിയത് സ്‌കലോണിയാണ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഒരുപാട് പേരും പ്രശസ്തിയും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.ഇപ്പോഴിതാ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ ജന്മനാട് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 4000 ത്തോളം ജനങ്ങൾ വസിക്കുന്ന പുഹാറ്റോയാണ് സ്‌കലോണിയുടെ ജന്മദേശം. അവിടുത്തെ ഒരു സ്ട്രീറ്റിന് സ്‌കലോണിയുടെ പേരാണ് നൽകിയിട്ടുള്ളത്. ലയണൽ സെബാസ്റ്റ്യൻ സ്‌കലോണി എന്നാണ് ഇനിമുതൽ ആ തെരുവ് അറിയപ്പെടുക.

ഏകദേശം നൂറോളം ആളുകൾ താമസിക്കുന്ന ഒരു തെരുവാണ് അത്. അർജന്റീന പരിശീലകന്റെ നാമം ഈ തെരുവിന് നൽകു എന്നുള്ളത് അവിടുത്തെ കമ്മ്യൂണൽ പ്രസിഡണ്ടായ ഡാനിയൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.അദ്ദേഹം അധികം വൈകാതെ തന്നെ വാക്ക് പാലിക്കുകയായിരുന്നു. ഏതായാലും അർഹിച്ച ഒരു ആദരവാണ് സ്‌കലോണിക്ക് ഇപ്പോൾതന്നെ ലഭിച്ചിട്ടുള്ളത്. ഇനി എക്കാലവും ഈ സ്ട്രീറ്റ് അർജന്റീന പരിശീലകന്റെ പേരിലാണ് അറിയപ്പെടുക.

അർജന്റീനയുടെ പരിശീലകസ്ഥാനത്തുനിന്ന് താൻ ഒഴിഞ്ഞേക്കും എന്നുള്ള ഒരു സൂചനകൾ ഒക്കെ അദ്ദേഹം ഈയിടെ നൽകിയിരുന്നു.പക്ഷേ ഉടനെയൊന്നും രാജിവെക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ സ്‌കലോണി തന്നെ ഉണ്ടാകും. അതിനുശേഷമായിരിക്കും അദ്ദേഹം ഒരു അന്തിമ തീരുമാനം എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *