സ്‌കലോണിക്ക് കോവിഡ്,അർജന്റൈൻ ടീമിനോടൊപ്പമുണ്ടാവില്ല!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45-ന് ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിന് വേണ്ടി അർജന്റൈൻ ടീം ചിലിയിൽ എത്തിക്കഴിഞ്ഞിരുന്നു.
എന്നാൽ അർജന്റീനയുടെ പരിശീലകനായ സ്‌കലോണിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സ്കലോണി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്കലോണി ഐസൊലേഷനിലായിരുന്നു.അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഐമറിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ടീമിനൊപ്പം ചിലിയിലേക്ക് സഞ്ചരിച്ചിട്ടില്ല.ഇതേ കുറിച്ച് സ്കലോണി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
La dupla Ayala-Samuel, al mando contra Chile
— TyC Sports (@TyCSports) January 26, 2022
Lionel Scaloni dio positivo de coronavirus, por lo que no podrá estar en el banco de suplentes frente a Chile. En su lugar estarán sus ayudantes de campo.https://t.co/KqKECyXgz5
” ഞാനും പാബ്ലോ ഐമറും ഈ മത്സരത്തിന്റെ ഭാഗമാവില്ല.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാബ്ലോ വീട്ടിൽ തന്നെയാണ്.അദ്ദേഹം ഒരിക്കലും ബബിളിൽ ആയിരുന്നില്ല.കാരണം ഒരു ഫാമിലി മെമ്പറുമായി അദ്ദേഹത്തിന് കോൺടാക്ട് ഉണ്ടായിരുന്നു.നെഗറ്റീവ് ആവാതെ ടീമിന്റെ ഭാഗമാവാൻ കഴിയില്ല.ഞാനും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐസലേഷനിലാണ്.എനിക്കും പോസിറ്റീവ് ആയിട്ടുണ്ട്.പിസിആർടെസ്റ്റ് നെഗറ്റീവ് ആവാതെ ചിലിയിൽ പ്രവേശിക്കാൻ കഴിയില്ലല്ലോ.അത്കൊണ്ട് തന്നെ ഈ പ്രോട്ടോകോളുകൾ ഞങ്ങൾ പാലിക്കും ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
ഇരുവരുടെയും അസാന്നിധ്യത്തിൽ റോബെർട്ടോ അയാളയും വാൾട്ടർ സാമുവലുമായിരിക്കും നാളെ അർജന്റീനയെ നയിക്കുക.കൂടാതെ ഡിയഗോ പ്ലസെന്റെയും കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായേക്കുമെന്നാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.