സ്പെയിനിനെ തോൽപ്പിച്ചവരാണ്, സൂക്ഷിക്കണം: മുന്നറിയിപ്പുമായി പോർച്ചുഗൽ പരിശീലകൻ!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സ്കോട്ട്ലാൻഡ് ആണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക.സ്കോട്ട്ലാന്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം പോർച്ചുഗൽ കളിക്കുക.ലിസ്ബണിൽ വെച്ച് നടന്ന മത്സരത്തിൽ പോർച്ചുഗൽ വിജയം സ്വന്തമാക്കിയിരുന്നു.
എന്നാൽ ഈ മത്സരത്തിനു മുന്നോടിയായി തന്റെ ടീമിനെ ചില മുന്നറിയിപ്പുകൾ പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനസ് നൽകിയിട്ടുണ്ട്.ഈ മൈതാനത്ത് വെച്ച് സ്പെയിനിനെ തോൽപ്പിച്ചവരാണ് സ്കോട്ട്ലാൻഡേന്നും അതുകൊണ്ടുതന്നെ സൂക്ഷിക്കേണ്ടതുണ്ട് എന്നുമാണ് മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോർച്ചുഗൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എവേ മത്സരം കളിക്കുക എന്നുള്ളത് എപ്പോഴും ഒരു വെല്ലുവിളിയാണ്. 72 മണിക്കൂറിനിടെ രണ്ട് എവേ മത്സരങ്ങൾ കളിക്കുക എളുപ്പമുള്ള കാര്യമല്ല. ഇവിടുത്തെ അന്തരീക്ഷം പോളണ്ടിനെ പോലെയല്ല.കൂടുതൽ കരുത്തുറ്റത്താണ്. സ്പെയിനിനെ ഈ സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെടുത്തിയവരാണ് അവർ.തീർച്ചയായും ഇവിടത്തെ അന്തരീക്ഷം അവരെ തുണക്കുക തന്നെ ചെയ്യും.വിജയിക്കാൻ ആവശ്യമായ ഒരു അന്തരീക്ഷം ആയിരിക്കും ഈ സ്റ്റേഡിയത്തിൽ അവർക്ക് ഉണ്ടാവുക.മത്സരത്തിന്റെ അവസാനം വരെ പൊരുതുന്നവരാണ് അവർ.കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെയും അവസാനത്തിൽ ഗോളടിക്കുന്ന സ്കോട്ട്ലാൻഡിനെ നമുക്ക് കാണാൻ കഴിഞ്ഞു. കൗണ്ടർ അറ്റാക്കുകള് സംഘടിപ്പിക്കാനും സെറ്റ് പീസുകളിൽ മികവ് കാണിക്കാനോ ഫിസിക്കൽ ഗെയിം കളിക്കാനും അവർ മിടുക്കനാണ് “ഇതാണ് എതിരാളികളെ കുറിച്ച് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ സ്കോട്ട് ലാൻഡിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ശരിയായ രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്.കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം മൂന്ന് മത്സരങ്ങളിലും വിജയിച്ച പോർച്ചുഗല്ലാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.