സ്പെയിനിനെക്കാൾ മികച്ച ടീം ഈ യൂറോയിലില്ല, അവകാശവാദവുമായി എൻറിക്വ!

സ്പെയിനിനേക്കാൾ ഒരു മികച്ച ടീമിനെ ഞാൻ ഈ യൂറോയിൽ കണ്ടിട്ടില്ല, പറയുന്നത് മറ്റാരുമല്ല, സ്പെയിനിന്റെ തന്നെ പരിശീലകനായ ലൂയിസ് എൻറിക്വയാണ്.കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് എൻറിക്വ തന്റെ ടീമിനെ പ്രശംസിച്ചത്.സ്പെയിൻ മാനസികമായി ഒരുങ്ങിയെന്നും ടീമിന്റെ ആറ്റിറ്റ്യൂഡ് വളരെ നല്ലതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.യൂറോ കപ്പിൽ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിൻ ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് എൻറിക്വ തന്റെ ടീമിലുള്ള ആത്മവിശ്വാസം തുറന്നു പ്രകടിപ്പിച്ചത്.

” ഈ യൂറോയിൽ സ്പെയിനിനേക്കാൾ മികച്ച ഒരു ടീമിനെ ഞാൻ കണ്ടിട്ടില്ല.ഞങ്ങൾ മാനസികമായി ഏറെ കരുത്ത് കൈവരിച്ചിട്ടുണ്ട്.അക്കാരണം കൊണ്ട് തന്നെ ശാരീരികമായും മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിക്കും.എന്നാൽ എതിരാളികളായ സ്വിറ്റ്സർലാന്റിനെ വിലകുറച്ചു കാണുന്നില്ല.ഇരു ടീമുകൾക്കും പരസ്പരം നന്നായി അറിയാം. അത്‌ ഗുണകരമായ കാര്യമാണോ അതോ ദോഷകരമായ കാര്യമാണോ എന്നെനിക്കറിയില്ല.എന്തായാലും മത്സരം ഒരു ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും.ഒരു ഗ്രൂപ്പ്‌ എന്ന നിലയിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സ്വിറ്റ്സർലാന്റ്. പ്രത്യേകിച്ച് ആക്രമണത്തെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.ആരാധകർക്ക് പറയാൻ വേണ്ടിയുള്ള വലിയ പേരുകളൊന്നും അവരുടെ ടീമിലില്ല. പക്ഷേ ടീം എന്ന നിലയിൽ അവർ മികച്ചവരാണ്. അത്കൊണ്ട് തന്നെ മത്സരം സങ്കീർണമാവും.പക്ഷേ മുമ്പുള്ള മത്സരങ്ങളിൽ ഒക്കെ തന്നെയും മുൻ‌തൂക്കം ഞങ്ങൾക്കായിരുന്നു.ടീമിന്റെ ആറ്റിറ്റ്യൂഡ് നല്ലതാണ്. ഗോളുകൾ വഴങ്ങിയത് ചില വ്യക്തിഗത പിഴവുകളിലൂടെയാണ്.ഏറ്റവും മികച്ച ഡിഫൻസ് തന്നെയാണ് ഞങ്ങൾക്കുള്ളത്.ഞങ്ങൾ ആത്മവിശ്വാസത്തിൽ തന്നെയാണ് ” എൻറിക്വ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *