സ്ട്രൈക്കർക്ക് പരിക്ക്, പെറുവിനെ നേരിടാനുള്ള ഒരുക്കത്തിൽ അർജന്റീന!
കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഉറുഗ്വയെ തകർത്തു വിട്ടത്. അർജന്റീനക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി, ഡി പോൾ, ലൗറ്ററോ മാർട്ടിനെസ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്.
Joaquin Correa possibly not fit, Argentina national team training. https://t.co/w13pnZd6Bo
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 11, 2021
ഈ മത്സരത്തിൽ അർജന്റീനയുടെ സ്ട്രൈക്കറായ ജോക്കിൻ കൊറേയ പകരക്കാരന്റെ രൂപത്തിലായിരുന്നു ഇറങ്ങിയിരുന്നത്. എന്നാൽ മത്സരത്തിന് ശേഷം താരം കളം വിടുമ്പോൾ ചെറിയ രൂപത്തിലുള്ള പരിക്കിന്റെ പ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നു. നിലവിൽ കൊറേയ പരിക്കിന്റെ പിടിയിലാണ് എന്നാണ് പ്രമുഖ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ താരം പെറുവിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളുകയൊള്ളൂ.
വരുന്ന വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് അർജന്റീന പെറുവിനെ നേരിടുക. 24 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് അർജന്റീന. കഴിഞ്ഞ ഉറുഗ്വക്കെതിരെ അർജന്റൈൻ താരങ്ങൾ പുറത്തെടുത്ത പ്രകടനം ആരാധകർക്ക് ഏറെ സംതൃപ്തി നൽകുന്ന ഒന്നായിരുന്നു.