സ്ട്രൈക്കറുടെ കാര്യത്തിൽ സ്കലോണിക്ക് സംശയം, അർജന്റീനയുടെ പോസിബിൾ ഇലവൻ ഇതാ!
രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. അതിനുശേഷം നടക്കുന്ന മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് ഏറ്റുമുട്ടുക.ബൊളീവിയയിലെ ലാ പാസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഏതായാലും അർജന്റീന കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങളെയെല്ലാം ഇപ്പോൾ സ്കലോണിക്ക് ലഭ്യമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ ഇറക്കിയ അതേ ഇലവൻ തന്നെ ഇക്വഡോറിനെതിരെ ഇറക്കും എന്നുള്ള ഒരു സൂചന ഇപ്പോൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സ്ട്രൈക്കർ പൊസിഷനിൽ ആരെ കളിപ്പിക്കണം എന്നുള്ള കാര്യത്തിൽ സ്കലോണിക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. രണ്ട് താരങ്ങളെയാണ് അവിടെ സ്കലോണിക്ക് ലഭ്യമായിട്ടുള്ളത്.
Up and running 🔛#ArgentinaNT pic.twitter.com/Ovob8oGnWk
— Selección Argentina in English (@AFASeleccionEN) September 6, 2023
ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നീ താരങ്ങളിൽ ആരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം എന്നുള്ള കാര്യത്തിലാണ് പരിശീലകന് സംശയമുള്ളത്. രണ്ട് പേരും മികച്ച ഫോമിലാണ് കളിക്കുന്നത്. ഖത്തർ വേൾഡ് കപ്പോടുകൂടിയാണ് ലൗറ്ററോയെ മറികടന്നുകൊണ്ട് ഹൂലിയൻ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നേടിത്തുടങ്ങിയത്.ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
എമിലിയാനോ മാർട്ടിനസ്, നഹുവേൽ മൊളീന, ക്രിസ്ത്യൻ റോമേറോ, നിക്കോളാസ് ഓട്ടമെന്റി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് ആല്ലിസ്റ്റർ,ലയണൽ മെസ്സി,ഡി മരിയ,ലൗറ്ററോ Or ഹൂലിയൻ ആൽവരസ്.ഇതാണ് അർജന്റീനയുടെ സാധ്യത ഇലവൻ. ഏതായാലും ഒരു തകർപ്പൻ വിജയത്തോടുകൂടി തന്നെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ലോക ചാമ്പ്യന്മാർ ഉള്ളത്.