സ്ട്രച്ചറിലിരിക്കെ റെഡ് കാർഡ്,അർജന്റീനയിൽ നിന്നും കൗതുക കാഴ്ച്ച!

കഴിഞ്ഞ ദിവസം അർജന്റൈൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ലാനസ് എന്ന ക്ലബ്ബിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ സാർമിയന്റോയെ പരാജയപ്പെടുത്തിയിട്ടുള്ളത്.എന്നാൽ ഈ മത്സരത്തിൽ സാധാരണമായ ഒരു സംഭവം നടന്നിരുന്നു.

ലാനസിന്റെ പ്രതിരോധനിരതാരമായ ഹോസേ കനാലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. അതിന് ശേഷം ഈ താരം മത്സരത്തിന്റെ 64-ആം മിനിറ്റിൽ എതിർ താരമായ മെലാനോക്കെതിരെ ഫൗൾ വഴങ്ങിയിരുന്നു. ഗുരുതരമായ ഫൗളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.എന്നാൽ ഇതിന്റെ ഫലമായി കൊണ്ട് പരിക്കേറ്റത് കനാലെക്ക് തന്നെയായിരുന്നു.

മാത്രമല്ല മൈതാനത്തു നിന്നും എണീക്കാൻ പറ്റാത്ത ഒരു അവസ്ഥ കനാലേക്ക് ഉണ്ടാവുകയായിരുന്നു. ഇതോടുകൂടി അദ്ദേഹത്തെ കളിക്കളത്തിൽ നിന്നും പുറത്തേക്ക് മാറ്റാൻ സ്ട്രക്ച്ചർ ആവശ്യമായി വരുകയായിരുന്നു. താൻ ചെയ്ത ഫൗളിന്റെ ഫലമായി കൊണ്ടായിരുന്നു അദ്ദേഹത്തിന് തന്നെ പരിക്കേറ്റത്. പക്ഷേ സ്ട്രക്ചറിൽ പുറത്തേക്ക് പോകുന്ന സമയത്തും റഫറി കൃത്യമായ നടപടി സ്വീകരിക്കുകയായിരുന്നു.രണ്ടാമത്തെ യെല്ലോ കാർഡ് അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു.

അതായത് റെഡ് കാർഡാണ് ലഭിച്ചത്. പരിക്കു മൂലം സ്ട്രക്ചറിൽ പുറത്തേക്ക് പോകുന്ന സമയത്ത് റെഡ് കാർഡ് ലഭിക്കുക എന്നുള്ളതൊക്കെ ഫുട്ബോൾ ലോകത്ത് അപൂർവമായി നടക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് അസാധാരണമായ കാഴ്ചയായിരുന്നു.പരാഗ്വക്കാരനായ ഇദ്ദേഹം സെന്റർ ബാക്ക് പൊസിഷനിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *