സ്കലോണി റയൽ മാഡ്രിഡിന് പറ്റിയ പരിശീലകൻ: മെന്റർ
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് അസാധാരണമായ പ്രകടനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. നാല് കിരീടങ്ങൾ ഈ പരിശീലകന് കീഴിൽ അർജന്റീന സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് പരാജയപ്പെട്ടതിനു ശേഷം കേവലം രണ്ട് തോൽവികൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. അതായത് അഞ്ചുവർഷത്തിനിടെ രണ്ട് തോൽവികൾ മാത്രമാണ് ഈ പരിശീലകന് കീഴിൽ ടീമിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്.
സ്പാനിഷ് ക്ലബ്ബായ ഡിപോർടിവ ലാ കൊറൂണക്ക് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള വ്യക്തിയാണ് സ്കലോണി. അന്ന് അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്നത് ഹവിയർ ഇറുറേറ്റയായിരുന്നു. തന്റെ ശിഷ്യനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിന് പറ്റിയ പരിശീലകനാണ് സ്കലോണി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.സ്കലോണിയുടെ മെന്ററുടെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും മികച്ച പരിശീലകൻ ഇപ്പോൾ സ്കലോണിയാണ്.പെപ് ഗാർഡിയോളയെയാണ് അദ്ദേഹം എന്നെ ഓർമിപ്പിക്കുന്നത്. പക്ഷേ ബാഴ്സലോണയെക്കാൾ അദ്ദേഹത്തിന് യോജിക്കുക റയൽ മാഡ്രിഡ് ആയിരിക്കും. റയൽ മാഡ്രിഡിന് അനുയോജ്യമായ പരിശീലകനാണ് സ്കലോണി. റയൽ മാഡ്രിഡിൽ അദ്ദേഹം എത്തിക്കഴിഞ്ഞാൽ അവർ കൂടുതൽ സ്ട്രോങ്ങ് ആവും. ഒരുപാട് റോൾ മോഡലുകൾ ഉള്ള താരമാണ് റയൽ മാഡ്രിഡ്. തീർച്ചയായും അദ്ദേഹം അവിടെ കൂടുതൽ മികച്ച പരിശീലകനായി മാറും ” ഇതാണ് സ്കലോണിയെ കുറിച്ച് അദ്ദേഹത്തിന്റെ മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ നിലവിൽ അർജന്റീന ദേശീയ ടീം വിടാൻ ഈ പരിശീലകൻ ഉദ്ദേശിക്കുന്നില്ല.രണ്ടു വർഷത്തെ കോൺട്രാക്ട് അദ്ദേഹത്തിന് ടീമുമായി അവശേഷിക്കുന്നുണ്ട്. 15 വർഷത്തേക്ക് തന്റെ കരാർ പുതുക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടാലും താൻ അതിന് റെഡിയാണെന്ന് സ്കലോണി ഈയിടെ പറഞ്ഞിരുന്നു.അതായത് ദീർഘകാലം അർജന്റീനയിൽ തന്നെ തുടരാനാണ് ഇപ്പോൾ ഈ പരിശീലകൻ ഉദ്ദേശിക്കുന്നത്.